ദർശനോത്സവം 2025

MAR/23/2025 ദർശനോത്സവം 2025
സ്നേഹം നിറഞ്ഞവരെ, 
കൊരട്ടി സെൻ്റ് മേരിസ് ഫൊറാന പള്ളി  ഇടവകയുടെ സഹകരണത്തോടെ

ദർശന സർവീസ് സൊസൈറ്റിയുടേയും,

ദർശന ക്ലബ്ബിന്റെയും വാർഷികാഘോഷവും,

 ദർശനയുടെ അമരക്കാരനായ സോളമനച്ഛൻ്റെ ജന്മദിനാഘോഷവും,

ദർശന അവാർഡ് ദാനവും ,
200-ാം സ്നേഹ സംഗമത്തിന്റെ ദിനാചരണവും,

സംയുക്തമായി കൊരട്ടി ക്യൂൻ മേരീസ് പാരിഷ് ഹാളിൽ വെച്ച് 2025 മാർച്ച് 23 ഞായറാഴ്ച രാവിലെ 12 മണി മുതൽ ഉച്ചതിരിഞ്ഞ് 4 മണി വരെ സമയത്ത് നടത്തപ്പെടുന്ന വിവരം
ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു.

മതമേലാധ്യക്ഷന്മാരും, സാമൂഹിക- സാംസ്കാരിക നേതാക്കന്മാരും പങ്കെടുക്കുന്ന ചടങ്ങിൽ, ദർശനയുടെ കലാകാരന്മാർ ഒരുക്കുന്ന ദർശനോത്സവത്തിലേക്ക് നിങ്ങളെ ഏവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു .


എന്ന്

സ്നേഹപൂർവം

റവ. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ  
സി എം ഐ ,
പ്രസിഡണ്ട് ദർശന സർവീസ് സൊസൈറ്റി &
ഡയറക്ടർ  ദർശന ക്ലബ്ബ് 


ശ്രീ പിയൂസ് കോട്ടപ്പുറം,
പി ആർ ഒ , ദർശന സർവീസ് സൊസൈറ്റി & ദർശന ക്ലബ്ബ്