ഇരുപത്തിരണ്ടാമത് പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് 17-11-2022 പങ്കെടുത്ത കായികതാരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം

ആസ്സാമിലെ ഗുഹ്വാത്തിയിൽ ഭിന്നശേഷിക്കാർക്കായി നടത്തപ്പെട്ട പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ അബ്ദുള്ള സാദിഖ്, ജീവ ശിവൻ ,സിനി കെ സെബാസ്റ്റ്യൻ , മുഹമ്മദ് ഷെഫീഖ് , പങ്കെടുത്തവർക്കും, സഹായിച്ചവർക്കും പുറനാട്ടുകരയിലെ
ജസ്നോ സ്പോർട്സ് എഡ്യൂ സെൻ്ററിൽ ഉജ്ജ്വല സ്വീകരണം നൽകി.ദർശന ക്ലബ് ഡയറക്ടറും ദർശന സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ റവ ഫാദർ സോളമൻ കടമ്പാട്ടുപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലത്തൂരിൽ നിന്നുള്ള ലോകസഭാ അംഗമായ കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയിൽ അവരോടൊപ്പം പാടുകയും പ്രോത്സാഹിപ്പിക്കുകയും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുണ്ടായി.മുഖ്യ അതിഥിയായി പങ്കെടുത്ത അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിമി അജിത്ത് കുമാർ അവരെ പ്രോത്സാഹിപ്പിക്കുകയും ഇനിയും അവസരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും തുടർന്ന് കായികതാരങ്ങൾക്കും സഹായികൾക്കും പൊന്നാട നൽകി ആദരിച്ചു. തൃശ്ശൂർ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ആയ ശ്രീ സാംബശിവൻ സാർ കായികതാരങ്ങളെ അനുമോദിച്ചു. വാർഡ് മെമ്പർ ആനി വർഗീസ്, അടാട്ട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഹരീഷ്
മറ്റു വാർഡ് മെമ്പർമാരും , ശ്രീ ജോജു, ദർശന ക്ലബ് പ്രസിഡണ്ട് ശ്രീ ഷിബിൻ ഹാരി കെ മറ്റു പ്രമുഖ വ്യക്തികളും കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.