ദർശന പാരാ അത്‌ലറ്റിക് മീറ്റ് 2022

ദർശന സർവീസ് സൊസൈറ്റി യുടെയും സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറെന്റലി ഏബിൾഡ് തൃശൂർ (SADAT) നേതൃത്വത്തിൽ ഇരിങ്ങാലക്കുട തവനീഷ്, ക്രൈസ്റ്റ് കോളേജിന്റെ സഹകരണത്തോടെ 2022 നവംബർ 5 നു ഭിന്നശേഷിക്കാരുടെ കായിക മേള ക്രൈസ്റ്റ് കോളേജ് മൈതാനത്തിൽ ‘ ദർശന പാരാ അത്‌ലറ്റിക് മീറ്റ് 2022′ എന്നപേരിൽ നടന്നു.

ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ജോയ് പീനിക്കപ്പറമ്പിൽ സിഎംഐ യുടെ അധ്യക്ഷതയിൽ കത്തീഡ്രൽ വികാരി, റവ.ഫാ: പയസ് ചിറയത്ത്, ദർശന ദേശിയ കായിക താരം സിനി കെ സെബാസ്റ്റ്യന് മേളയുടെ ദീപശിഖ കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ദർശന സർവ്വീസ് സൊസൈറ്റിയുടെ പ്രസിഡൻ്റ് റവ.ഫാ: സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ, കായികമേളയുടെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് വിഷയാവതരണം നടത്തി.

ദർശന സർവീസ് സൊസൈറ്റി സെക്രട്ടറി ജോയ് സി ജെ ,ദർശന ക്ലബ് പ്രസിഡൻ്റ് ഷിബിൻ ഹാരി, ദർശന ക്ലബ്ബ് ജോയിൻ സെക്രട്ടറി അജിൽ ജോസഫ് പി, ദർശന വിവിധ ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ, ഏകദേശം അമ്പതോളം കായിക താരങ്ങൾ മേളയിൽ പങ്കെടുത്തു.

സമാപന സമ്മേളനം റവ ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യുടെ അധ്യക്ഷതയിൽ BP. Mar. പോളി കണ്ണുകാടൻ ഉദ്ഘാടനം ചെയ്യുകയും ദർശനയുമായി വിവിധ മേഖലകളിൽ സഹകരിച്ചു വരുന്ന ജീവകാരുണ്യ സാമൂഹിക പ്രവർത്തകൻ ശ്രീ ജോർജ് മേലൂർ, ദർശന ഫുട്ബോൾ കായിക പ്രതിഭ ശ്രീ അഖിൽ കുമാർ വി എ, മികച്ച ഭിന്നശേഷി പ്രവർത്തകരായ ശ്രീ ജോസ് കൊരട്ടി, കുമാരി ബീന ചാക്കോ എന്നിവരെ ദർശന എക്സലൻസ് അവാർഡ് ഉപഹാരം നൽകി പൊന്നാട അണിയിച്ചു ആദരിച്ചു.

അത്ലറ്റിക് മീറ്റിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർക്ക്

മെഡലുകൾ നൽകുകയും വടംവലി മത്സരത്തിൽ വിജയികളായ ദർശന ഫ്രെയിംസ് ഒന്നാം സ്ഥാനം ദർശന സ്പാർക്ക് രണ്ടാം സ്ഥാനം യോഗത്തിന്റെ മുഖ്യ അതിഥിയായിരുന്ന ഉന്നത വിദ്യാഭ്യാസ , സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി.R ബിന്ദു വിജയികൾക്ക് സമ്മാനം നൽകി ആദരിച്ചു .*
കേരള സംസ്ഥാന സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നമ്മുടെ സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദം സംസ്ഥാനമായി ഉയർത്തുവാൻ ഒത്തൊരുമിച്ച് പരിശ്രമിക്കണം എന്ന് മുഖ്യ അതിഥിയായി യോഗത്തിൽ പങ്കെടുത്ത മന്ത്രി ശ്രീമതി R. ബിന്ദു പറയുകയുണ്ടായി.

വടംവലി മത്സരത്തിന് സ്റ്റാർ വിഷൻ വടംവലി ക്ലബ്ബ് നേതൃത്വം വഹിച്ചു. തവനീഷ്, സംഘടനയുടെ ജോയിൻ സെക്രട്ടറി ശ്രീമതി റീജ യുജിൻ സ്റ്റാർ വിഷൻ വടംവലി ക്ലബ് മെമ്പർ തൃശ്ശൂർ ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ കോഡിനേറ്റർ ശ്രീ മോഹൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദർശന പാരാ അത്‌ലറ്റിക് മീറ്റ് 2022’ സംഘാടകർ സെക്രട്ടറി കുമാരി പൗളി, റീന റിജി, തോമസ്. ബീന ജോണി, ബീന ഡേവിസ്, ലീന തോംസൺ, ലുക്ക് വിൻ, ജിം ജോസഫ്. രാമകൃഷ്ണൻ, ജോയ് ഫ്രാൻസിസ്, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

മേളയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക്, ദർശനയുടെ സ്ഥാപകനും, ദർശന സർവ്വീസ് സൊസൈറ്റിയുടെ പ്രസിഡൻ്റുമായ റവ.ഫാ: സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ, ദർശന ക്ലബ് പ്രസിഡൻറ് ഷിബിൻ ഹാരി, ക്രൈസ്റ്റ് കോളേജിലെ തവനീഷ് സംഘടനയുടേയും, ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട് മെൻ്റിലെ അധ്യാപകരും, വിദ്യാർത്ഥികളും ,ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റൽ ആരോഗ്യ പ്രവർത്തകരും, മാധ്യമ പ്രവർത്തകരും ‘ദർശന വിവിധ ഗ്രൂപ്പ് പ്രതിനിധികളും ആദ്യവസാനം വരെ സഹകരിച്ചതായി സംഘാടക സമിതി അറിയിച്ചു.