ദർശന ന്യു ഹൊറൈസൺ ഡേ ആഘോഷം…

ദർശന സർവ്വീസ് സൊസൈറ്റിയുടെ വിവിധ കാരുണ്യ പ്രവർത്തന കൂട്ടായ്മകളിൽ വിധവകളുടേയും, നിരാലംബരായ സ്ത്രീകളുടേയും ക്ഷേമത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന ” ഔർ ലേഡി ഓഫ് സോറോസ് “ ഗ്രൂപ്പിൻറെ വാർഷികവും, ക്രിസ്തുമസ് ആഘോഷവും “ന്യൂ ഹൊറൈസൺ ഡേ” എന്ന പേരിൽ ആഘോഷിച്ചു. മുണ്ടൂരിലെ നിർമ്മൽ ജ്യോതി സ്കൂളിൽ അങ്കണത്തിൽവച്ച് ദർശന സർവ്വീസ് സൊസൈറ്റിയുടെ പ്രസിഡൻറ് റവ.ഫാ. സോളമൻ സിഎംഐ യുടെ നേതൃത്വത്തിൽ ദിവ്യബലിയർപ്പണവും , സ്നേഹവിരുന്നും, തുടർന്ന് പൊതുസമ്മേളനവും നടന്നു. നിർമ്മൽ ജ്യോതി സ്കൂൾ പ്രിൻസിപ്പൽ റവ. സി. മേഴ്സി ജോസഫ് SH ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ മദർ സുപ്പീരിയർ റവ. സി. ആൻസി പോൾ SH, മുഖ്യപ്രഭാഷണവും , ശ്രീമതി ജോളി, ജോയ് ആലുക്കാസ് ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ മോട്ടിവേഷൻ സ്പീച്ച് നൽകുകയും, ഡോ. ലൈസ ബിജോയ് “ശാരീക -മാനസീകാരോഗ്യ ദിനചര്യ ” എന്ന വിഷയത്തിൽ ക്ലാസും നടത്തി. വിധവകളായ സ്ത്രീകളുടെ ശിങ്കാരിമേളവും, കരോൾ ഗാന അവതരണവും കൃസ്തുമസ് ദിനാഘോഷങ്ങളുടെ മാറ്റ് വർദ്ധിപ്പിച്ചു. ദർശന സർവ്വീസ് സൊസൈറ്റി സെക്രട്ടറി ശ്രീ. ജോയ്. സീ. ജെ, ദർശന ക്ലബ്ബ് പ്രസിഡന്റ് ശ്രീ. ഷിബിൻ ഹാരി, ശ്രീമതി ജോളി ജോയ് ആലൂക്കാസ് എന്നിവർ ആശംസകൾ നേരുകയും, ദർശന ക്ലബ്ബ് സെക്രട്ടറി ശ്രീമതി ബീന ജോണി നന്ദിയും അറിയിക്കുകയും ചെയ്തു. ഗ്രൂപ്പ് ലീഡർ ശ്രീമതി ജോയ്സി തോമാസ് , ദർശന കോ-ഓർഡിനേറ്റർ ശ്രീ പിയൂസ് കോട്ടപ്പുറം എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.


Videos