ദർശനോത്സവ് 2023
തൃശൂർ ജില്ല കേന്ദ്രീകരിച്ച് സംസ്ഥാന തലത്തിൽ നിരവധി ഭിന്നശേഷിക്കാരുടേയും, അനാഥരുടേയും, ജീവ കാരുണ്യ പ്രവർത്തകരുടേയും കൂട്ടായ്മയായി, ക്ഷേമ പ്രവർത്തനങ്ങൾക്ക് മാർഗദർശിയായി പ്രവർത്തിച്ചു വരുന്ന ദർശന സർവ്വീസ് സൊസൈറ്റിയുടെ ഒന്നാം വാർഷികവും, ദർശന ക്ലബ്ബ് സ്ഥാപിതമായതിൻ്റെ അഞ്ചാം വാർഷികവുംദർശന ക്ലബ്ബിൻ്റെയും, ദർശന സർവ്വീസ് സൊസൈറ്റിയുടേയും സ്ഥാപകനും, ഭിന്നശേഷി ക്കാരുടേയും അനാഥരുടേയും രക്ഷകനായജീവകാരുണ്യ മേഖലയിലും കലാകായിക രംഗത്തും ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മാധ്യമങ്ങളിലും, ജനഹൃദയങ്ങളിലും സ്ഥാനം നേടിയ റവ.ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ യുടെ അമ്പതാം 'ജന്മദിനാഘോഷവും തൃശൂർ ബിഷപ്പ് ഹൗസിന് സമീപമുള്ള ഡിബിസി എൽ സി ഓഡിറ്റോറിയത്തിൽ തൃശൂർ ദേവമാതാ പ്രോവിൻസ് റവ.ഫാദർ ഡേവീസ് പനയ്ക്കൽ പ്രോവിൻഷ്യൽ സി എം ഐ ദേവമാത പ്രോവിൻസ് തൃശ്ശൂർ അധ്യക്ഷതയിൽ, ബഹുമാനപ്പെട്ട ദേവസ്വം വകുപ്പ് മന്ത്രി ശ്രി.രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
തൻ്റെ മാതാവിനോടൊപ്പംവേദിയിലുണ്ടായ ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐക്ക് മന്ത്രി കേക്ക് മുറിച്ച് നൽകിജന്മദിനാശംസകൾ നേർന്നു. ദർശന സർവ്വീസ് സൊസൈറ്റി മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് നടത്തുന്ന 'കൈക്കോർക്കാം ചേർത്ത് നിർത്താം " പരിപാടിയുമായി ബന്ധപ്പെട്ട ഇരുപത്തിയഞ്ച് ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് വിതരണം തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം പി ജെയിംസ് നിർവ്വഹിച്ചു.
വൈകല്യത്തിൻ്റെയും, അനാഥത്വത്തിൻ്റേയും, കലാകായിക മികവിൻ്റേയും അടിസ്ഥാനത്തിൽ ഏകദേശം ഇരുപതോളം ഗ്രൂപ്പുകളുള്ള ആയിരത്തോളം അംഗങ്ങളുള്ള ദർശന സർവ്വീസ് സൊസൈറ്റിയുടെ വാർഷിക ദിനാഘോഷ വേളയിൽ, ഭിന്നശേഷിക്കാരുടെ മികവുറ്റ കലാപ്രകടനങ്ങൾ അരങ്ങേറി.കോൽക്കളി,സ്കിറ്റ്, മൈം, നാടൻപാട്ട്, വിഭിന്ന മികവ്, ഫ്യൂഷൻ എന്നി കലാപ്രകടനങ്ങൾ വാർഷികാഘോഷത്തെ വർണ്ണാഭമാക്കി.
കൂടാതെ, ഭിന്നശേഷിക്കാർ സ്വയം തൊഴിലിൻ്റെ ഭാഗമായി നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനവും,വില്പനയും ഉൾകൊള്ളുന്ന" വാങ്ങാം താങ്ങാവാം " എന്ന സ്റ്റാളുംആഘോഷവേദിക്ക് ഒരുക്കിയത്വേറിട്ട കാഴ്ചയായി. ഉല്പന്നങ്ങളുടെ ഉടമകളെ മന്ത്രി അഭിനന്ദിച്ചു.
ഭിന്നശേഷിക്കാരിൽ വിവിധ മേഖലയിൽ മികവു പുലർത്തിയ അംഗങ്ങൾക്ക് വർഷം തോറും നൽകി വരുന്ന "ദർശന എക്സലൻസ് അവാർഡ് 2023" വിതരണവും ദർശനോത്സവിന്റെന ഭാഗമായി നടന്നു. മികച്ച ഭിന്നശേഷി സാമൂഹിക പ്രവർത്തകൻ പീയൂസ് കോട്ടപ്പുറം, പൊതു വിഭാഗത്തിൽ മികച്ച സാമൂഹിക പ്രവർത്തകനായ ഷിബു ആറ്റപറമ്പൻ, മികച്ച ഭിന്നശേഷി കായിക താരം അഖിൽ ലാൽ എന്നിവരെതൃശൂർ അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിൽ പൊന്നാട അണിയിക്കുകയും അവാർഡ് നൽകുകയും ചെയ്തു. 150 ഓളം ഭിന്നശേഷിക്കാർക്ക് മെഡിസിൻ വാങ്ങുന്നതിനായുള്ള സഹായവിതരണം ദർശന ട്രഷറർ ശ്രീമതി.ബീന ഡേവിസ് നിർവഹിച്ചു.
ദർശനോത്സവ് 2023 " എന്നവാർഷിക ദിനാഘോഷ പരിപാടിയിൽ മത പുരോഹിതന്മാരായ തൃശൂർ അതിരൂപത സഹായ മെത്രാൻ ബിഷപ്പ്മാർ ടോണി നീലങ്കാവിൽ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അൻകിത് അശോകൻ ഐപിഎസ്, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, കലാകായിക സാംസ്കാരിക പ്രവർത്തകർ എന്നിവരും, ദർശന ക്ലബ്ബ് പ്രസിഡൻറ് ഷിബിൻ ഹാരി,ദർശന സർവ്വീസ് സൊസൈറ്റി സെക്രട്ടറി ജോസഫ് അഗസ്റ്റിൻ, മാനേജർ ജീം ജോസഫ്,ദർശന പി ആർ ഒ പിയൂസ് കോട്ടപ്പുറം, ദർശന ക്ലബ്ബ് ജോയിൻറ് സെക്രട്ടറി അജിൽജോസഫ്, ദർശന അംഗങ്ങളായ കുമാരി ആനിവർക്കി, ജോസ് കൊരട്ടി,അഡ്വക്കേറ്റ് ജോഫി,ലീന എം ജെ,അഖിൽ കുമാർ, ദർശന സ്വയം തൊഴിൽ ഗ്രൂപ്പ് ലീഡർ രാമകൃഷ്ണൻ മാസ്റ്റർ, ദർശന വിവിധ ഗ്രൂപ്പ് പ്രതിനിധികൾശ്രീ. ബാബു അക്കര, കലാഭവൻ ശ്രീ. രഞ്ജീവ് ശ്രീ. രാജേഷ് തുടങ്ങിയവർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു. ശ്രീ വർഗീസ് തരകൻ വീൽചെയർ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിക്ക് വീൽചെയർ നൽകുകയും ഭിന്നശേഷിക്കാർക്ക് നൂറോളം ആയുർ ജാക്ക് തൈകൾ വിതരണവും ചെയ്തു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ആയ തവനിഷ് സംഘടന പരിപാടിയിലുട നീളം ഭിന്നശേഷിക്കാർക്ക് കരുത്തായി കൂടെയുണ്ടായിരുന്നു.