ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ലേണേഴ്സ് ലൈസൻസ് വിതരണം

ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ , തൃശ്ശൂർ ദർശന സർവീസസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഡ്രൈവിംഗ് പഠനം ആരംഭിക്കുന്നതിനുള്ള ലേണേഴ്സ് ലൈസൻസിന്റെ വിതരണവുമായി ബന്ധപ്പെട്ട് “കൈകോർക്കാം ചേർത്തുനിർത്താം “ എന്ന പരിപാടി സംഘടിപ്പിച്ചു.

തൃശ്ശൂർ ജില്ലയിലെ മുണ്ടൂർ നിർമ്മൽ ജ്യോതി സ്കൂളിൽ വെച്ച്,ബഹുമാനപ്പെട്ട വടക്കാഞ്ചേരി എംഎൽഎ ശ്രീ സേവിയർ ചിറ്റലപ്പിള്ളി അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു അവർകൾ ‘ നിയമ ബോധവൽക്കരണം നടത്തി സ്വന്തമായി വാഹനം ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് , തൃശ്ശൂർ ദർശന സർവീസ് സൊസൈറ്റി പ്രസിഡൻറ് റവ. ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐയുടെ ആവശ്യപ്രകാരം ഈ പരിപാടി നടത്തിയത്.
ഭിന്നശേഷിക്കാരായ വാഹന ഉടമകൾക്ക് ചടങ്ങിൽ ലേണേഴ്സ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. മുപ്പത് ദിവസം കഴിയുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി യോഗ്യരായവർക്ക് ലൈസൻസ് നൽകുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ദർശന സർവ്വീസ് സൊസൈറ്റി മുഖേന നടത്തി വരുന്ന ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്കും, ഈ പദ്ധതി തുടങ്ങാൻ കാരണവുമായ ഫാദർ സോളമൻ സി എം ഐ യെ ബഹു ഗതാഗത വകുപ്പു മന്ത്രി ന്നാടയണിയിച്ച്
ചടങ്ങിൽ ആദരിച്ചു.

യോഗത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ പ്രമോജ് ശങ്കർ പി എസ്, [ഐ ഓ എഫ് എസ് ] ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ എം പി ജയിംസ്, ദർശന സർവീസ് സൊസൈറ്റി പ്രസിഡൻറ് റവ. ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ ,കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ്, ഉഷ ടീച്ചർ, മുണ്ടൂർ നിർമ്മൽ ജ്യോതി സ്കൂൾ മാനേജർ സിസ്റ്റർ ആൻസി പോൾ ,ദർശന ക്ലബ്ബ് പ്രസിഡണ്ട് ഷിബിൻ ഹാരി, റിജീയണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു ജയിംസ്, എം ഫോഴ്സ്മെൻറ് ആർടിഒ , കെ കെ സുരേഷ്, ഭിന്നശേഷിക്കാരായ വാഹന ഉടമകൾ, കുമാരി ബിന്ദു മാള, കുമാരി ലീന എം ജെ ,നാട്ടിക ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മോട്ടോർ വാഹന വകുപ്പിലെ, എം വി ഐ, ശ്രീ പി എം രവികുമാർ അവർകളുടെ നേതൃത്വത്തിൽ പ്രത്യേകമായ ക്ലാസുകൾ നടത്തിയാണ് ഭിന്നശേഷിക്കാരെ ലേണേഴ്സ് ലൈസൻസിന് പ്രാപ്തരാക്കിയത്.

ലോക ഭിന്നശേഷി ദിനത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ
ഈ സൽപ്രവർത്തിക്ക്
ബന്ധപ്പെട്ട വ്യക്തികളോട്
ദർശന സർവ്വീസ് സൊസൈറ്റി നന്ദി രേഖപ്പെടുത്തി.


Videos