എക്സോസിയ – 2022
ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന ദർശന സർവ്വീസ് സൊസൈറ്റിയുടെ ആദിമുഖ്യത്തിൽ ” .ഉയരം കുറഞ്ഞവരുടെ കൂട്ടായമയായ ലിറ്റിൽ ബ്രദ്രൺ “എക്സോസിയ – 2022 ” എന്ന ഒരു സ്നേഹ സംഗമം സംഘടിപ്പിച്ചു. മുണ്ടൂർ നിർമ്മൽ ജ്യോതി സ്കൂളിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നായി ഇരുപതോളം ഉയരക്കുറവുള്ളവർ പങ്കെടുത്തു. ദർശന സർവ്വീസ് സൊസൈറ്റി പ്രസിസന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ CMI അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ ജൂബിലി മിഷൻ ആശുപത്രി CEO ശ്രീ. ബെന്നി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. ദർശന സർവീസ് സൊസൈറ്റിയുടെ വിവിധ യൂണിറ്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പ്രസ്തുത പരിപാടിയിൽ തൃശൂർ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് മുഖ്യാഥിതിയായിരുന്നു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ശീമതി ആൻസി വില്യംസ്, . സംഗീത സംവിധായകൻ ശ്രീ സെജോ ജോൺ , കോസ്റ്റ് ഫോർഡ് കോ ഓർഡിനേറ്ററും, സ്ത്രീ ശക്തി ഫെലിസിറ്റേറ്ററുമായ ശ്രീമതി രാധ ടീച്ചർ, ദർശന ക്ലബ് പ്രസിഡന്റ ശീ. ഷിബിൻ ഹാരി എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ കളികളും, കലാ-കായിക മത്സരങ്ങളും ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ചിരുന്നു. വിശിഷ്ഠാഥിതികൾ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. ലിറ്റിൽ ബ്രദ്രൺ യൂണിറ്റ് കോ-ഓർഡിനേറ്റർ കുമാരി സിനി സെബാസ്റ്റ്യൻ നന്ദി അറിയിച്ചു