ദർശന സർവ്വീസ് സൊസൈറ്റി ഓറിയന്റേഷൻ ക്യാമ്പും കിറ്റ് വിതരണവും നടത്തി.

ഭിന്ന ശേഷിക്കാരുടെ സർവ്വോർന്മുഖ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ദർശന സർവ്വീസ് സൊസൈറ്റി 21-5-2022 ന് ഒരു ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അയ്യന്തോൾ – പുഴക്കൽ പാടം റോഡിൽ പ്രിയദർശിനി നഗറിൽ “ദർശന” ഭവനത്തിൽ വച്ചാണ് ഏകദിന ക്യാമ്പ് നടന്നത്. റവ.ഫാ. ജസ്റ്റിൻ അക്കര CMI, പ്രൊവിൻഷ്യൽ, സെന്റ് പോൾ പ്രൊവിൻസ് ഭോപ്പാൽ, തോമാസ് തേറാട്ടിൽ CMI, പ്രൊവിൻഷ്യൽ കൗൺസിലർ, സെന്റ് പോൾ പ്രൊവിൻസ് ഭോപ്പാൽ, റവ. ഫാ.തോമസ് വാഴക്കാല CMI, പ്രൊവിൻഷ്യൽ കൗൺസിലർ, ദേവമാത പ്രൊവിൻസ് തൃശൂർ, റവ.ഫാ. ജേക്കബ് പീനിക്കപ്പറമ്പിൽ CMI എന്നിവർ ക്യാമ്പിൽ പങ്കെടുത്ത് ക്ലാസുകൾ നയിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ ഭിന്ന ശേഷിക്കാരായവരുടെ സ്കൂൾ വിദ്യാർത്ഥികളായ മക്കൾക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് റവ. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ CM I യാണ് ക്യാമ്പിന്റെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയത്.