ദർശന പാരാ അത്‌ലറ്റിക് മീറ്റ് 2022
തൃശ്ശൂർ : പുറനാട്ടുകര ജസ്ന എഡു സ്പോർട്സ് സെന്ററിൽ വെച്ച് കേരള സ്റ്റേറ്റ് പാരാ സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 22/10/22 ന് നടത്തപ്പെട്ടു.
ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ,200 മീറ്റർ എന്നിവയും ബാക്ക് സ്ട്രോക്ക് വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ,200 മീറ്റർ എന്നിവയും ബട്ടർഫ്ലൈ വിഭാഗത്തിൽ 50 മീറ്റർ,100 മീറ്റർ എന്നിവയും ബ്രസ്റ്റ് സ്റ്റോക്ക് വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ,200 മീറ്റർ എന്നിവയും നടത്തപ്പെട്ടു. ഓവറോൾ ചാമ്പ്യൻഷിപ്പ് തൃശ്ശൂർ ജില്ല കരസ്ഥമാക്കി. തിരുവനന്തപുരം, മലപ്പുറം, എറണാകുളം എന്നീ ജില്ലകൾ യഥാക്രമം 2, 3, 4 സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രസിഡന്റ് സ്പോർട്സ് അസോസിയേഷൻ ഫോർ ഡിസെബിലിറ്റി ഏബിൾഡ് ഓഫ് കേരള ബഹുമാനപ്പെട്ട ഫാദർ മാത്യു കര്യാതൻ ഉദ്ഘാടനം നിർവഹിച്ചു. ദർശന ക്ലബ് പ്രസിഡന്റ് ശ്രീ ഷിബിൻ ഹാരി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ദർശന സർവീസ സൊസൈറ്റി പ്രസിഡന്റ്, ദർശന ക്ലബ് ഡയറക്ടറുമായ ബഹുമാനപ്പെട്ട ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്പോർട്സ് അസോസിയേഷൻ ഫോർ ഡിസെബിലിറ്റി ഏബിൾഡ് ഓഫ് കേരള ശ്രീ ശശിധരൻ മോട്ടിവേഷണൽ ക്ലാസ് നയിച്ചു. പ്രസിഡണ്ട് ഓഫ് തിരുവനന്തപുരം സ്പോർട്സ് അസോസിയേഷൻ ഫോർ ഡിസെബിലിറ്റി ഏബിൾഡ് ശ്രീ നിസാർ ആശംസകൾ അറിയിച്ച സംസാരിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിമി അജിതകുമാർ വിജയികൾക്ക് സമ്മാന വിതരണം നടത്തി.