ഭിന്നശേഷി വനിതകൾക്കായി നീന്തൽ പരിശീലന ക്യാമ്പ്.
ദർശന സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വനിതകൾക്ക് നീന്തൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. പുറനാട്ടുകര ജസ്നോ എഡ്യുസെന്ററിൽ ആണ് പരിശീലനം നടക്കുന്നത്. കാഴ്ച്ചപരിമിതരും, ഉയരകുറവുള്ളവരുമായ പത്തോളം വനിതകളാണ് ക്യാമ്പിൽ നീന്തൽ പരിശീലിക്കുന്നത്. ജൂൺ ആറാം തിയതി അഞ്ചുമണിക്ക് – ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് റവ. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ CMI അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അമല ക്യാൻസർ സെന്റർ അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ഷിബു പുത്തൻപുരക്കൽ CMI ക്യാമ്പ് ഉത്ഘാടനം ചെയ്തു. അടാട്ട് ഗ്രാമപഞ്ചായത്ത് 14ാം വാർഡ് മെമ്പർ ശ്രീമതി ആനി വർഗ്ഗീസ് ഉത്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. മറ്റ് വാർഡ് മെമ്പർമാരായ ശ്രീ കണ്ണൻ, ശ്രീ ഹരീഷ് എന്നിവരും, ജസ്നോ എഡ്യു സെന്റർ മാനേജിങ്ങ് ഡയറക്ടർ ശ്രീ. ജസ്റ്റിൻ, പരിശീലകൻ, ശ്രീ. ബിനു, മറ്റു സഹകരികളായ ശ്രീ. ജോസഫ്, ശ്രീ. ബാബു അക്കര എന്നിവർ ആശംസകളറിയിച്ചു. ദർശന സർവ്വീസ് സൊസൈറ്റി സെക്രട്ടറി ശ്രീ. ജോയ് സീ.ജെ സ്വാഗതവും, ദർശന ക്ലബ് പ്രസിസന്റ് ശ്രീ ഷിബിൻ ഹാരി കെ നന്ദിയും പറഞ്ഞു. മാർച്ച് മാസത്തിൽ ഉദയ്പൂർ വച്ചുനടന്ന ദേശീയ പാരാസ്വിമ്മിങ്ങ് ഫ്രീസ്റ്റൈൽ മത്സരത്തിൽ മൂന്നാം സ്ഥാനക്കാരിയായ സിനി കെ. സെബാസ്റ്റ്യനാണ് കോഡിനേറ്റർ.