?> Dharsana Club - Non Profit Organization

ദർശന ക്ലബ്ബിൻറെ സിമ്മിംഗ് താരങ്ങൾക്ക് മിന്നും വിജയം

(25/08/2024) മൂന്നാമത് ഓൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അക്വാട്ടിക് കോമ്പറ്റീഷൻ നടത്തി.ഇടുക്കി ജില്ലയിലെ അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ മൂന്നാമത് ഓൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് ജനറൽ അക്വാട്ടിക് കോമ്പറ്റീഷൻ.25/8 /2024 തൊടുപുഴ വണ്ടമറ്റം അക്വാട്ടിക് സെൻററിൽ വെച്ച് നടത്തുകയുണ്ടായി.റവ ഫാ .സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ അച്ഛൻ ഡയറക്ടർ ആയിട്ടുള്ള തൃശൂർ ദർശന ക്ലബ്ബിൻറെ കീഴിൽ,പുറനാട്ടുകര ജാസ്നോ എഡ്യൂസ് സ്പോർട്സ് അക്വാട്ടിക് സെൻററിൽ നിന്നും ശാസ്ത്രീയമായി നീന്തൽ പരിശീലനം ലഭിച്ച ദിലീപ് ആലപ്പുഴ, സുബൈർ കൽപ്പഞ്ചേരി ,റഹ്മാൻ മുണ്ടോടൻ മലപ്പുറം നിലമ്പൂർ.എന്നിവർ പങ്കെടുക്കുകയും ദിലീപ്  ഫ്രീ സ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക് ,ബാക്ക് സ്ട്രോക്ക്, എന്നിവയ്ക്ക് മൂന്ന് സിൽവറും ,റഹ്മാൻ ബ്രസ്റ്റ് സ്ട്രോക്ക് വെള്ളിയും ബാക്ക് സ്ട്രോക്ക് വെങ്കലവും,സുബൈർ ഫ്രീ സ്റ്റൈൽ,ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയ്ക്ക് വെങ്കലവും.ബട്ടർഫ്ലൈക്ക് സിൽവറും. നേടി.അങ്ങനെ എട്ടോളം മെഡലുകൾ വാരി കൂട്ടുകയും ചെയ്തു. ജനറൽ കാറ്റഗറിയിലാണ് ഭിന്നശേഷിക്കാരായ ഈ മൂന്ന് പേർ പങ്കെടുത്തത്.ദർശന ക്ലബ്ബ് നൽകുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും നിരന്തരമുള്ള കഠിന പ്രയത്നവും ആണ് ഈ കായികതാരങ്ങൾക്ക് വിജയത്തിലെത്തുവാൻ സാധിച്ചത് ദേശീയ നീന്തൽ താരം രാജേഷ് സാർ അന്തർദേശീയ നീന്തൽ താരം അഷ്റഫ് സാർ എന്നിവർ സന്നിഹിതരായിരുന്നു. കാസർഗോട് ജില്ല അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറിയും കൃഷിവകുപ്പ് ഉദ്യോഗസ്ഥനും ആണ് പരിപാടി നിയന്ത്രിച്ചത്.ഈ വാർത്ത ബുള്ളറ്റിൻ ഇവിടെ അവസാനിച്ചിരിക്കുന്നു ദർശന ന്യൂസിന്റെ മറ്റൊരു വാർത്തയുമായി കാണും വരെ എല്ലാവർക്കും നന്ദി നമസ്കാരം.