ദർശന സർവീസ് സൊസൈറ്റി യുടെ ജീവന്റെ ഉറവ എന്ന പ്രോഗ്രാം ഹൃദ്യമായി
(SEP/04/2024) സെൻമേരിസ് പോളിടെക്നിക് കോളേജ് പാലക്കാട് വടക്കും ഞ്ചേരി സ്നേഹദീപം എന്ന ചാരിറ്റി ക്ലബ്ബിന്റെ കീഴിൽ നടത്തിയ പ്രോഗ്രാമിൽ.ജീവന്റെ ഉറവ എന്ന ഓർക്കസ്ട്രാ പ്രോഗ്രാം മാനേജ്മെന്റിനും വിദ്യാർഥികൾക്കും വേറിട്ട ഹൃദ്യമായ അനുഭവം ആയി മാറി.പത്തോളം ഭിന്നശേഷിക്കാരായ വ്യക്തികൾ നടത്തിയ ഓർക്കസ്ട്ര,കോമഡി,ഫ്ലൂട്ട്, സാക്സോഫോൺ എന്നിവയിലൂടെ വിദ്യാർത്ഥികളെ ഹരം കൊള്ളിച്ചു.സ്നേഹദീപം എന്ന ചാരിറ്റി ക്ലബ്ബിന്റെ ഹൃദ്യം എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് സെൻമേരിസ് പോളിടെക്നിക് കോളേജിന്റെ ഡയറക്ടർ ആയ. റവറന്റ് ഫാദർ ഡോക്ടർ മാത്യു ഇല്ലത്തു പറമ്പിൽ ഭിന്നശേഷിക്കാരോടുള്ള ഈ സ്നേഹപ്രകടനത്തെ അഭിനന്ദിക്കുകയുണ്ടായി.തുടർന്ന് ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് റവ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി.എം.ഐ ഈ പ്രോഗ്രാമിൽ സംസാരിക്കുകയുണ്ടായി.ഭിന്നശേഷിക്കാരുടെ അർപ്പണ മനോഭാവവും അവരുടെ ചിട്ടയായ പരിശീലനവും ആണ് അവരെ ഇവിടെ എത്തിച്ചേരുവാൻ സഹായിച്ചത് അതുതന്നെയാണ് ഓരോ വ്യക്തിയിലും ഉണ്ടാകേണ്ടതെന്ന് അച്ഛൻ അഭിപ്രായപ്പെട്ടു.കോളേജിന്റെ കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ജിൻഡോ സർ ഈ പ്രോഗ്രാമിനെ വിലയിരുത്തി പറയുകയുണ്ടായി.കോളേജിന്റെ ചരിത്രത്തിലെ ഹൃദയസ്പർശിയായ ഒരു പ്രോഗ്രാം ആയിരുന്നു എന്ന് സർ അഭിപ്രായപ്പെട്ടു.ഭിന്നശേഷിക്കാരായ എല്ലാവർക്കും കോളേജിന്റെ നേതൃത്വത്തിൽ സമ്മാനം ലഭിക്കുകയുണ്ടായി.ദർശന സർവീസ് സൊസൈറ്റി സെക്രട്ടറി മിനി ആയിരുന്നു അവതരണം നിർവഹിച്ചത്.ദിലീപ് കുമാർ പ്രോഗ്രാമിന്റെ കോഡിനേറ്റർ ആയി നേതൃത്വം നൽകിയത്.അവിടുത്തെ മാനേജ്മെന്റ്ഉം സ്റ്റാഫും, വിദ്യാർത്ഥികളും ഒന്നടങ്കം മനസ്സിലേറ്റിയ പ്രോഗ്രാം ആയി എന്ന സന്തോഷത്തോടെ കോളേജിൽ നിന്ന് അവർ മടങ്ങി.