അർഹതയ്ക്കുള്ള അംഗീകാരം. ടി എം കെ ഗാന്ധി പീസ് പുരസ്കാരം. റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യെ തേടിയെത്തി.
(SEP/28/2024) 1973 മാർച്ച് 21 തീയ്യതി പൗലോസ് ലില്ലി ദമ്പതികളുടെ മൂന്നാമത്തെ മകനായി
കുഴിക്കാട്ടുശ്ശേരി ഗ്രാമത്തിൽ ജനനം.അമ്മ പകർന്നുനൽകിയ ആദ്യ അക്ഷരങ്ങൾക്ക് ശേഷം. കുഴിക്കാട്ടുശ്ശേരി സെന്റ്മേരിസ് യുപി സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങി. ഹൈസ്കൂൾ വിദ്യാഭ്യാസം തുമ്പൂർ ആർ എച്ച് എസ് ലും, പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം വൈദിക വൃത്തിയിലേക്ക് തിരിയുവാൻ തീരുമാനമെടുത്തു.1993 മധ്യപ്രദേശിലെ ഭോപ്പാൽ CMI സെന്റ് പോൾ പ്രൊവിൻസിൽ ദൈവവിളി സ്വീകരിച്ച് വൈദിക പരീശീലനം ആരംഭിച്ചു.വൈദിക പരിശീലന കാലഘട്ടത്തിൽ തത്വ ശാസ്ത്രം, ഡിഗ്രി, ദൈവ ശാസ്ത്രം എന്നിവ പൂർത്തിയാക്കി.ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നേടി.
അതിനുശേഷം സച്ചിദാനന്ദ ആശ്രമത്തിൽ ഒരു സന്യാസിയെ പോലെ ജീവിക്കുവാൻ സാധിച്ചു.വൈദിക പരിശീലന കാലഘട്ടത്തിൽ ഛത്തീസ്ഗഡ്ലേ ബസ്തർ ലുള്ള ദുഗോളി, ഉത്തരാഖണ്ഡിലെ ഋഷികേഷ് എന്നീ മേഖലകളിൽ പ്രവർത്തിക്കുവാൻ സാധിച്ചു.വൈദിക പരീശീലനങ്ങൾ പൂർത്തിയാക്കിക്കൊണ്ട് 2006 ജനുവരി രണ്ടാം തീയതി മാർ ജെയിംസ് പഴയറ്റിൽ പിതാവിന്റെ കൈവെപ്പു ശുശ്രൂഷ വഴി തിരുപട്ടം സ്വീകരിച്ചു.ഇതോടുകൂടി പൗലോസ് ലില്ലി ദമ്പതികളുടെ മൂന്നാമത്തെ മകൻ കുടുംബാംഗങ്ങൾ വിളിച്ചിരുന്ന സോളി റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ ആയി മാറി.മൂന്നു മാസം ഫാ. സോളമൻ നാട്ടിൽ പ്രവർത്തിച്ചു.ആദ്യത്തെ മാസം സ്വന്തം ഇടവക പള്ളിയായ കുഴിക്കാട്ടുശ്ശേരി സെന്റ്മേരീസ് ദേവാലയത്തിലും.രണ്ടാമത്തെ മാസം കാരൂരിലും.മൂന്നാമത്തെ മാസം ആനന്ദപുരം സാൻജോ സദൻ ലഹരിമുക്ത കേന്ദ്രത്തിലും അദ്ദേഹം പ്രവർത്തിച്ചു.തുടർന്ന് സിയർമൗ എന്ന സ്ഥലത്ത് വികാസ് മൈത്രി കേന്ദ്ര് എന്ന സ്ഥാപനത്തിൽ ഡയറക്ടർ ആയി സേവനമാരംഭിച്ചു.ഒരു വർഷത്തിന് ശേഷം തൊട്ടടുത്ത ഗ്രാമമായ ടാഡയിലെ ഗുരുനിവാസ് എന്ന സ്ഥാപനത്തിൽ ഡയറക്ടറായി തന്റെ സേവനം വ്യാപിപ്പിച്ചു.വനിതാ ക്ഷേമ പ്രവർത്തനം, ജോലിക്കായി പോകുന്ന വനിതകളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ ക്രഷ്,പാവപ്പെട്ട കർഷകരെ ജന്മികളുടെ കയ്യിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി വിത്ത് സംഭരണശാലയും, കർഷകരുടെ ധാന്യങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി വിപുലമായ ഗോഡൗൺ സൗകര്യങ്ങളും ഒരുക്കി കൊടുത്തു. ഈ കാലഘട്ടത്തിൽ തന്നെ ജലസേചനത്തിനായി കർഷകർക്ക് ചെറിയ തടയണൽ സ്ഥാപിച്ചു കൊടുക്കുവാനും അദ്ദേഹത്തിന് സാധിച്ചു.ഈ കാലഘട്ടങ്ങളിലൊക്കെ ഇടയ്ക്ക് മലേറിയ എന്ന അസുഖം അച്ചനെ പിടിപെടാറ് പതിവായിരുന്നു. അച്ചന്റെ കണ്ണുകളുടെ കാഴ്ച പതുക്കെ മങ്ങി തുടങ്ങി 50 ശതമാനം കാഴ്ച നഷ്ടപ്പെട്ട വൈദികനായി.വീണ്ടും വിദ്യാഭ്യാസ രംഗത്തേക്ക് ഒരു കാൽവെപ്പ്. അമ്പത് ശതമാനം കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തെ മനോബലം കൊണ്ട് അച്ചൻ
മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദ പഠനം ആരംഭിച്ചു.സുഹൃത്തുക്കളുടെ സഹായത്തോടെ മങ്ങിയ കാഴ്ചയുമായി സൈക്കോളജി പഠനം പൂർത്തിയാക്കി.അതിനെ തുടർന്ന് നരസിംഹപൂർ ജില്ലയിലെ കരെലിലെ കാർമ്മൽ സ്കൂളിൽ മാനേജർ, ഇടവക വികാരി, സുപ്പീരിയർ, എന്നാ ദൗത്യം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു.ഇവിടുത്തെ പ്രവർത്തനങ്ങൾക്കിടെ കാഴ്ചശക്തി പൂർണ്ണമായി ഇല്ലാതെയായി . അന്ധനായ വൈദികൻ എന്ന സർട്ടിഫിക്കറ്റ് കൂടി ലഭിച്ചു.കാഴ്ച നഷ്ടപ്പെട്ടിട്ടും പുതിയ ദൗത്യം ഏറ്റെടുക്കുവാനായി 2014ൽ നാട്ടിൽ തിരിച്ചെത്തി.
നാട്ടിൽ തിരിച്ചെത്തിയ ഫാദർ തൃശ്ശൂർ അമല മെഡിക്കൽ കോളേജിൽ സ്പിരിച്ചുൽ ആനിമേറ്റർ ആയി സേവനം ആരംഭിച്ചു.അമല ഹോസ്പിറ്റലിന്റെ ഓരോ വാർഡുകളും സാവധാനം ആണെങ്കിലും ഫാദറിലെ സേവനം ഓരോ അവശത അനുഭവിക്കുന്നവരിലേക്കും എത്തിച്ചേരുവാൻ തുടങ്ങി.പ്രത്യേകിച്ച് ക്യാൻസർ വാർഡുകളിൽ സർജറി കഴിഞ്ഞവരെയും വേദന മൂലം ദുരിതമനുഭവിക്കുന്നവരെയും ഫാദർ പ്രത്യേകം പരിഗണിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു പോയിരുന്നു അങ്ങനെ അമലയുടെ ഓരോ വാർഡുകളും സുപരിചിതമായി മാറിക്കഴിഞ്ഞു.അമലയിലെ മൂന്നുവർഷത്തെ സേവനം പൂർത്തിയായപ്പോൾ അച്ചന്റെ ശ്രദ്ധ ഭിന്നശേഷി മേഖലയിലേക്ക് തിരിഞ്ഞു.താൻ അനുഭവിക്കുന്ന കാഴ്ച പരിമിതിയുടെ ബുദ്ധിമുട്ടുകളും തന്നെപ്പോലുള്ള ആളുകളുടെ പ്രയാസങ്ങളും ഫാദറിനെ വളരെയധികം അലട്ടിയിരുന്ന പ്രശ്നങ്ങൾ ആയിരുന്നു.അങ്ങനെ 2017 ഡിസംബർ പത്താം തീയതി ദർശന ക്ലബ്ബ് തൃശ്ശൂരിൽ രൂപീകരിച്ചു.ഭിന്നശേഷി മേഖലയിലെ വ്യക്തികൾ അനുഭവിക്കുന്ന ഓരോ വിഷമങ്ങളും അച്ചൻ ഉൾക്കാഴ്ചയോടെ മനസ്സിലാക്കുവാൻ തുടങ്ങി.ഭിന്നശേഷിക്കാരുടെ.കല,കായിക ,വിദ്യാഭ്യാസം, സ്വയംതൊഴിൽ പരിശീലനം,ഭവന നിർമ്മാണം, തുടങ്ങി നിരവധി മേഖലകളിലേക്ക് ദർശന ക്ലബ്ബിന്റെ പ്രവർത്തനം വിപുലമായി വ്യാപിച്ചു തുടങ്ങി.ഭിന്നശേഷിക്കാരെ തിരക്കുള്ള ആളുകളാക്കി മാറ്റുക അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുക അവരെ സ്വയം പ്രാപ്തിയിൽ എത്തിക്കുക ഇതിനൊക്കെയായി വിവിധ യൂണിറ്റുകൾ ഫാദർ രൂപീകരിച്ചു.കാഴ്ച പരിമിതർക്ക് ക്രിക്കറ്റ് ടീം, ഫുട്ബോൾ ടീം,ശിങ്കാരിമേളം ടീം, വീൽചെയറിൽ ആയിരിക്കുന്നവർക്ക് ബാസ്ക്കറ്റ്ബോൾ ടീം, ക്രിക്കറ്റ് ടീം, പൊക്കം കുറഞ്ഞവർക്കായി ബാഡ്മിന്റൺ ടീം ദർശന സ്വിമ്മിംഗ് ടീം എന്നിങ്ങനെ വിവിധ കായിക മേഖലകളിൽ പരിശീലനം നൽകിയ വ്യക്തികൾ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ കരസ്ഥമാക്കുവാൻ പ്രാപ്തരാക്കി.കലാപരമായി ഓർക്കസ്ട്രാ ടീം, ഫ്യൂഷൻ വിഭിന്നമികവ് എന്ന മെഗാഷോ പ്രോഗ്രാമിലൂടെ ഇത്തരത്തിൽ ഉള്ളവരെ കലാപരമായി മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ പരിശ്രമിച്ചു.
വിദ്യാഭ്യാസമേഖലയിൽ ഭിന്നശേഷിക്കാരായിട്ട് ഉള്ളവർക്കും ഭിന്നശേഷിക്കാരുടെ മക്കൾക്കും പഠനോപകാരണങ്ങൾ നൽകുകയും പഠനാവിശ്യങ്ങൾക്ക് വേണ്ടി മൊബൈൽ, ലാപ്ടോപ്പുകൾ എന്നിവ നൽകുകയും ചെയ്തു.വീൽചെയർ ആവിശ്യമായി വന്നവർക്ക് വീൽചെയർ വിതരണവും, കാലിബർ, വെപ്പുകാൽ കൂടാതെ കാഴ്ചപരിമിതർക്ക് വൈക്കെയിൻഎന്നിവ വിതരണം ചെയുവാൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.രോഗികൾക്ക് ചികിത്സ സഹായം , നിർധനരായവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുവാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.വിധവകൾക്ക് വേണ്ടി അവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അവരെ ശാക്തികരിക്കുവാനും അവരുടെ മനസ്സിന്റെ വിഷമങ്ങൾ മറ്റുവാനും പരിശ്രമിച്ചു .ഭിന്നശേഷി ആയിരിക്കുന്ന വ്യക്തികൾക്ക് മുച്ചക്രവാഹനം ഓടിക്കുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പിന്റെ കൈകോർക്കാം ചേർത്തുനിർത്താം എന്ന സംരംഭത്തിലൂടെ ഫാദർ നിരവധി ആളുകൾക്ക് ലൈസൻസ് എടുത്തു കൊടുക്കുവാൻ പരിശ്രമിച്ചു.നിയമം ഭിന്നശേഷിക്കാർക്കും ബാധകമാണ് അവരും തുല്യരായി നിയമമനുസരിച്ച് വാഹനം ഓടിക്കുവാൻ അവരെ പ്രാപ്തരാക്കി.ഭിന്നശേഷി അനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ.ഓരോരുത്തരുടെയും സ്വപ്നമായിരുന്നു സ്വന്തം ഭവനം സ്പോൺസർമാരുടെ സഹായത്തോടെ നിരവധി ഭവനങ്ങൾ പണിതു കൊടുക്കുവാൻ അച്ചനു സാധിച്ചു ഇപ്പോഴും ഭവന നിർമ്മാണ പദ്ധതി തുടർന്നുകൊണ്ടിരിക്കുന്നു.അങ്ങനെ 9 വർഷക്കാലത്തെ അമല മെഡിക്കൽ കോളേജിലെ സ്പിരിച്ചുൽ ആനിമേറ്റർ സേവനം പൂർത്തിയാക്കി അച്ചൻ സാഗർഭവൻ സി എം ഐ ഭവനത്തിലേക്ക് മാറ്റം ലഭിച്ചു.ഭിന്നശേഷിക്കാരെ സഹായിക്കുക അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുക.
ദർശന സർവ്വീസ് സൊ സൈറ്റിയെയും ദർശന ക്ലബ്ബിനെയും പരമാവധി ഭിന്നശേഷിക്കാരെയും ചേർത്തുപിടിച്ചുകൊണ്ട് അച്ചൻ ഭിന്നശേഷി മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്താണ്അർഹതയ്ക്കുള്ള അംഗീകാരം എന്ന നിലയിൽ ടി എം കെ ഗാന്ധി പീസ് പുരസ്കാരം റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐയെ തേടിയെത്തിയത്.