സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രണ്ടിലി എബിൾഡ് തൃശ്ശൂരിന്റെയും, ദർശന സർവീസ് സൊസൈറ്റിയുടേയും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടന തവനിഷ്, BPE ഡിപ്പാർട്മെന്റ്, സ്റ്റുഡന്റസ് ലയൻസ് ക്ലബ് സംയുക്ത ആഭിമുഖ്യത്തിൽ 2024 നവംബർ 16-ാം തിയതി ക്രൈസ്റ്റ് കോളേജ് മൈതാനത്ത് വെച്ച് പാരാ അത്‌ലറ്റ് മീറ്റ് 2024 സംഘടിപ്പിച്ചു.
Nov/16/2024 ഭിന്നശേഷിക്കാരായ വ്യക്തികളെ കായിക മത്സരങ്ങളിലൂടെ കായിക കഴിവുകൾ ശാക്തീകരിക്കുകയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുവാൻ അവസരം ഒരുക്കുകയുമാണ് പാരാ അത്‌ലറ്റ് മീറ്റ് 2024 ലക്ഷ്യം ഇടുന്നത്.നവംബർ 16-ാം തീയതി രാവിലെ 10 മണിക്ക് ക്രൈസ്റ്റ് കോളേജ് മൈതാനത്ത് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി മാളിയേക്കൽ സി എം ഐ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ശ്രീ. സി. ചന്ദ്രബാബു
.സ്വാഗതം പറഞ്ഞു.ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജോയ് പീനിക്കൽ പറമ്പിൽ, സിഎംഐ ഉദ്ഘാടനം നിർവഹിച്ചു.ക്രൈസ്റ്റ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറും തവിനിഷ് കോഡിനേറ്ററും ആയ ശ്രീമതി .റീജ ജോൺ, ക്രൈസ്റ്റ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീ. അഖിൽ തോമസ് എന്നിവർ ആശംസകൾ നേർന്നു.സെക്രട്ടറി രാജേഷ് മുല്ലശ്ശേരി നന്ദി അറിയിച്ചു.സമ്മാനദാന ചടങ്ങിൽ ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ട്,ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ചു ജോയിൻ സെക്രട്ടറി ശ്രീ രാഹുൽ Pr സ്വാഗതം ആശംസിച്ചു.ഇരിഞ്ഞാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു തൃശ്ശൂർ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്, ശ്രീ. കെ ആർ സാംബശിവൻ നിരീക്ഷകൻ ആയിരുന്നു.മോട്ടിവേഷൻ സ്പീക്കർ ശ്രീ തസ്ലീം, സ്റ്റാർ വിഷൻ സെക്രട്ടറിയായ ശ്രീ സുരേഷ്. ടി കെ ,എന്നിവർ ആശംസകൾ അറിയിച്ചു.കോഡിനേറ്റർ
സീമ തോമസ് നന്ദി അറിയിച്ചു.സ്ത്രീ പുരുഷ ഭേദമന്യേ, വീൽചെയർ ഉപഭോക്താക്കൾ, അംഗഭംഗം സംഭവിച്ചവർ ഉയരം കുറഞ്ഞവർ,കാഴ്ച പരിമിതർ എന്നിങ്ങനെ എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കിക്കൊണ്ട് മത്സരങ്ങളായ നൂറു മീറ്റർ, 50 മീറ്റർ, ഓട്ട മത്സരങ്ങളും, വീൽചെയർ ,ക്രാച്ചെസ് ഓട്ടങ്ങളും ഷോട്ട്പുട്ട്, ജാവലിൻ ,ഡിസ്കസ്, ത്രോ എന്നീ ഇനങ്ങളും , ഹൈജമ്പ്, ലോങ് ജമ്പ് , ട്രിപ്പിൾ ജെമ്പ് മത്സരങ്ങൾ നടത്തപ്പെട്ടു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദർശന കുടുംബാംഗങ്ങളും തൃശ്ശൂർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമായി,നൂറിൽ പരം ഭിന്നശേഷിക്കാർ മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്.ഈ പരിപാടി മനുഷ്യത്വത്തിന്റെ വിജയത്തെ ആഘോഷിക്കുന്നതിനും, കായികരംഗത്ത് ഭിന്ന ശേഷിക്കാരെ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഒരുക്കുന്നതെന്നും സംഘാടകർ അറിയിച്ചു.