ദർശന സർവീസ് സൊസൈറ്റി മൂന്നാമത് വീൽചെയർ വടംവലി മത്സരം നടത്തി
Nov/16/2024 സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രണ്ട്ലി ഏബിൾഡ് തൃശ്ശൂരിന്റെയും, ദർശന സർവീസ് സൊസൈറ്റിയുടേയും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് തവനീഷ് സംഘടനയുടേയും സംയുക്ത ആഭിമുഖ്യത്തിൽ 2024 നവംബർ 16-ാം തിയതി ക്രൈസ്റ്റ് കോളേജ് മൈതാനത്തിൽ പാരാ അത്‌ലറ്റ് മീറ്റ് 2024 എന്ന പ്രോഗ്രാമിനോടൊപ്പം, സ്റ്റാർ വിഷൻ്റെ നേതൃത്വത്തിൽ വീൽചെയർ വടംവലി മത്സരവും സംഘടിപ്പിക്കുന്നു.ദർശന സർവീസ് സൊസൈറ്റിയുടെ വീൽചെയർ ഉപ ഭോക്താക്കളായ 7 അംഗങ്ങൾ ഉള്ള രണ്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ, സ്റ്റാർ വിഷൻ സംഘടന ഈ വർഷവും മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിനും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിനും ക്യാഷ് ട്രോഫിയും മെഡലും നൽകി .ഈ വടംവലി മത്സരം വീൽചെയർ ഉപഭോക്താക്കൾക്കിടയിൽ ഉൾപ്പെടുത്തുന്നതിലൂടെ ടീം വർക്ക്, ശാരീരിക ക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ ശാക്തീകരണത്തിന് ഒരു വേദി ഒരുക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.എന്ന് സംഘാടകർ അറിയിച്ചു.