ഭവന വെഞ്ചിരിപ്പും താക്കോൽ ദാനവും
Nov/27/2024 ജീവകാരുണ്യ പ്രവർത്തന രംഗത്ത് കൈത്താങ്ങായി, അനാഥരെ ചേർത്ത് പിടിക്കുന്ന സൽകർമ്മങ്ങളിൽ പ്രശസ്തരായ ജോയ് ആലൂക്കാസ് ഗ്രൂപ്പിൻ്റേയും, ഭിന്നശേഷിക്കാരുടേയും, അനാഥരുടേയും , ക്ഷേമപ്രവർത്തനങ്ങളിൽ സജീവ രംഗത്തുള്ള തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ദർശന സർവീസ് സൊസൈറ്റിയുടേയും സഹായ സഹകരണത്തോടെ അങ്കമാലി സ്വദേശിയും, നിരാലാബയുമായ ജിനിസ്റ്റീഫന് വേണ്ടി നിർമാണം പൂർത്തീകരിച്ച സ്നേഹഭവനത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മവും, താക്കോൽ ദാനവും 2024 നവംബർ 28 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4:30 ന് കിടങ്ങൂർ
വെച്ച് നിർവഹിക്കുന്നു.വിവിധങ്ങളായ സന്യാസ സമൂഹങ്ങളുടെ സഹകരണത്തോടെ ദർശന സ്വരൂപിച്ച സാമ്പത്തികമാണ് ഈ ഭവന നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചത്.ദർശന സർവീസ് സൊസൈറ്റി പ്രസിഡൻ്റും, ദർശന ക്ലബ്ബ് ഡയറക്ടറുമായ റവ ഫാ, സോളമൻകടമ്പാട്ടുപറമ്പിൽ സി എം ഐ , വെഞ്ചിരിപ്പ് കർമ്മവും, ജോയ് ആലൂക്കാസ് ഗ്രൂപ്പ് പ്രതിനിധി താക്കോൽ ദാനവും നിർവഹിക്കുന്നതാണ്.മറ്റു പ്രമുഖ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക പ്രതിനിധികൾ ,മത രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.സ്നേഹപൂർവം ദർശന കുടുംബാംഗങ്ങൾ