?> Dharsana Club - Non Profit Organization

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു ദർശന സർവീസ് സൊസൈറ്റി

2025/11/MAY 2025 അധ്യായന വർഷവും ദർശന സർവീസ് സൊസൈറ്റി പാവപ്പെട്ട വിദ്യാർത്ഥികളോടൊപ്പം. കഴിഞ്ഞ കാലങ്ങളിലെ പോലെ ഈ വർഷവും ദർശന 25 പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.ദർശന സർവീസ് സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ കണ്ടുകൊണ്ട്.അമിഗോസ്. കേന്ദ്രിയ വിദ്യാലയം. എറണാകുളം ബാച്ച്. 77/89 സഹകരണത്തോടെ മെയ് 11 ഉച്ചതിരിഞ്ഞ് 3pm ദർശന സർവീസ് സൊസൈറ്റിയുടെ ഓഫീസിൽ വച്ച് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തി.ഉദ്ഘാടനം: ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ നിർവഹിച്ചു.ദർശന എന്നും പാവപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും താങ്ങും തണലുമായി ദർശനയ്ക്ക് കഴിയുന്നതനുസരിച്ച് ഇത്തരത്തിലുള്ള വ്യക്തികളെ ഇനിയും സഹായിക്കുന്നതാണ്.അമിഗോസ്. കേന്ദ്രിയ വിദ്യാലയം. എറണാകുളം ബാച്ച്. 77/89 സുബ്രഹ്മണ്യ അയ്യർ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം രേഖപ്പെടുത്തി. പഠനോപകരണ കിറ്റ് വിതരണം ചെയ്തവർ. സുബ്രഹ്മണ്യ അയ്യർ, സുനിത് നായർ, അജിതൻ, ഗീത ആനന്ദ്, സുജ കരുണഗർ തദ് അവസരത്തിൽ ദർശന സർവീസ് സൊസൈറ്റി വൈസ് പ്രസിഡണ്ട്  ശ്രീ അഖിൽ കുമാർ.ദർശന സർവ്വീസ് സൊസൈറ്റി സെക്രട്ടറി ശ്രീമതി മിനി ഔസേപ്പ് ,ദർശന ക്ലബ്ബ് പ്രസിഡണ്ട് ശ്രീ സാജു ജോൺ ,മാനേജർ  ശ്രീമതി
ഷിനി ഫ്രാൻസിസ്,കോഡിനേറ്റർ സെബിൻ സണ്ണി,ജോയൽ ജോസ്,അൽഷി ആൽവിൻ തുടങ്ങിയവർ പൊതു ചടങ്ങിൽ പങ്കെടുത്തു.