പഠനോപകരണ കിറ്റ് വിതരണം
ദർശന സർവീസ് സൊസൈറ്റിയും ഒലിവിയ ഫർണിചർ ഷോപ്പും കൈകോർത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.ദർശന സർവീസ് സൊസൈറ്റി ഭിന്നശേഷിക്കാരേയും പാർശ്വവൽക്കരിക്കപ്പെട്ടവരേയും വിധവകളെയും ചേർത്ത് നിർത്തിക്കൊണ്ട്. കലാ ,കായിക ,വിദ്യാഭ്യാസം, സ്വയംതൊഴിൽ , ഭവന നിർമ്മാണം തുടങ്ങി നിരവധി മേഖലകളിൽ സൊസൈറ്റി പ്രവർത്തിച്ചുവരുന്നു.വിദ്യാഭ്യാസ മേഖലയിൽ പാവപ്പെട്ട വിദ്യാർത്ഥികളെ ചേർത്ത് പിടിച്ചുകൊണ്ട് ദർശന ആദ്യം 25 കുട്ടികൾക്കും , പിന്നീട് നൂറോളം കുട്ടികൾക്കും പഠനോപകരണ കിറ്റ് വിതരണം നടത്തി.ദർശന സർവീസ് സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ കണ്ടുകൊണ്ട്.
ശ്രീ കുഞ്ഞമ്മദ് ഹാജി
ഒലിവിയ ഫർണിചർ
മുച്ചു കുന്ന്
(കോഴിക്കോട് ജില്ല )
ദർശന ക്ലബ്ബ് പ്രസിഡണ്ട്
ശ്രീ സാജു ജോൺ ,സഹകരണത്തോടെ മെയ് 31 ന് ഉച്ചതിരിഞ്ഞ് 3pm ന് ഹോളി ഫാമിലി സ്കൂൾ തൃശ്ശൂരിൽ വച്ച് പ്രാർത്ഥനയോടെ പൊതു ചടങ്ങ് ആരംഭിച്ചു. ദർശന സർവീസ് സൊസൈറ്റി സെക്രട്ടറി ശ്രീമതി മിനി ഔസേപ്പ് ,വിശിഷ്ട വ്യക്തികൾക്കും പൊതുചടങ്ങിൽ എത്തിയ എല്ലാ വ്യക്തികൾക്കും സ്വാഗതം ആശംസിച്ചു.റവ. ഫാ. സോളമൻ കടമ്പാട്ടുപറമ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ പാവപ്പെട്ട 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ സാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു എന്നും ചെറിയ പ്രവൃത്തിയാണെങ്കിലും ചെയ്തുകൊടുക്കുവാൻ സാധിച്ചതിൽ അച്ഛൻ വളരെയധികം സന്തോഷം പങ്കുവെച്ചു. റവ ഫാ ലിന്റോ വെള്ളാനി സി എം ഐ ,(കൗൺസിലർ സോഷ്യൽ അപ്പോസ്തലറ്റ്, CMI സെൻ പോൾ പ്രവിശ്യ ഭോപ്പാൽ) ഉദ്ഘടന കർമം നിർവഹിച്ചു. ലയൺസ് ക്ലബ്ബിൻറെ സഹകരണത്തോടെ ലഭിച്ച നാലു വീൽ ചെയറുകൾ ശ്രീ അജിck പുനർജീവൻ, ശ്രീമതി. തുളസി മണലൂർ, കുമാരി, ഷാലി വെങ്ങനശ്ശേരി, ശ്രീ ബാബു ഖാൻ ചാവക്കാട് ,എന്നിവർക്ക് ആദ്യം വിതരണം ചെയ്തു. ദർശന എന്നും പാവപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും താങ്ങും തണലുമായി ദർശനയ്ക്ക് കഴിയുന്നതനുസരിച്ച് ഇത്തരത്തിലുള്ള വ്യക്തികളെ ഇനിയും സഹായിക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് അച്ഛൻ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നി പറഞ്ഞു.തുടർന്ന് നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തി.മുഖ്യ അതിഥി വികാരി ഗാഡർവാര, MP( മധ്യപ്രദേശ്) റവ .ഫാ .ഡേവിസ് ആലപ്പാട്ട് സി എം ഐ ,ദർശന ഇത്തരത്തിൽ പാവപ്പെട്ടവരോടൊപ്പം എല്ലാ മേഖലകളിലും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണ കിറ്റ് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ നൽകിയതിൽ അച്ഛൻ വളരെയധികം സന്തോഷം രേഖപ്പെടുത്തുകയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും അച്ഛൻ പ്രസംഗത്തിൽ വ്യക്തമാക്കി. കുമാരി: സീമ എൻ തോമസ് ,വിശിഷ്ട അതിഥികൾക്കും വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും നന്ദി പറഞ്ഞു.തദവസരത്തിൽ ദർശന സർവീസ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ അഖിൽ കുമാർ,മാനേജർ ശ്രീമതി.ഷിനി ഫ്രാൻസിസ് ,കോഡിനേറ്റർ സെബിൻ സണ്ണി.ജോയൽ ജോസ്, അൽഷി ആൽവിൻ,തുടങ്ങിയവർ പൊതു ചടങ്ങിൽ പങ്കെടുത്തു.4:30 PMന് പൊതു പരിപാടികൾ അവസാനിച്ചു.