ദർശന വാർഷികാഘോഷവും ഭിന്നശേഷിക്കാർക്കുള്ള അവർഡ് വിതരണവും ജന്മദിനാഘോഷവും നടന്നു.

തൃശൂർ കേന്ദ്രമായി ഭിന്നശേഷിക്കാരുടേയും 'മറ്റു പാർശ്വവത്കരിക്കപ്പെട്ടവരുടേയും ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു വരുന്ന ദർശന സർവ്വീസ് സൊസൈറ്റിയുടേയും, ദർശന ക്ലബ്ബിൻ്റേയും വാർഷികാഘോഷവും, വിവിധ മേഖലകളിൽ മികവു പുലർത്തിയ ഭിന്നശേഷിക്കാർക്കും, ഭിന്നശേഷിക്ഷേമ പ്രവർത്തനം നടത്തുന്ന മികച്ച പൊതുപ്രവർത്തകർക്കും നൽകുന്ന അവാർഡ് വിതരണവും ദർശനയുടെ സ്ഥാപകനായ റവ.ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ യുടെ നാമ ഹേതു തിരുന്നാളും, ജന്മദിനാഘോഷവും സംയുക്തമായി 2024 മാർച്ച് 16-ാം തിയതി രാവിലെ 11:30 ന് തൃശൂർ മിഷൻ ക്വാർട്ടേഴ്സിനടുത്തുള്ള സാഗർ ഭവനിൽ വച്ച് നടന്നു.
സിഎംഐ സെൻ്റ് പോൾ പ്രൊവിൻസ് ഭോപ്പാൽ മുൻ പ്രൊവിൻഷ്യൽ റവ.ഫാദർ ആൻ്റോ കാരോ കാരൻ അധ്യക്ഷത വഹിച്ചു. ബഹു: തൃശൂർ കോർപ്പറേഷൻ കൗൺസിലർ സിന്ധു അവർകൾ ഉദ്ഘാടന കർമം നിർവ്വഹിച്ചു.
നടത്തറ കെസ്സ് ഭവൻ സുപ്പീയരിയർ റവ.ഫാദർ തോമസ് വാഴക്കാല സി എം ഐ മുഖ്യാതിഥിയായി.
വിഭിന്ന മികവ് പ്രോഗ്രാമിലൂടെ ഭിന്നശേഷിക്കാരുടെ കലാ സർഗവാസനകൾക്ക് വേദിയൊരുക്കിയ കലാഭവൻ രാജേഷ്, കലാഭവൻ നവീൻ എന്നിവർ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തതും, ഭിന്നശേഷി കലാപ്രതിഭകളോടൊപ്പം ആടിയും പാടിയും, സദസ്സിനെ സന്തോഷത്തിൽ ആറാടിച്ചതും ശ്രദ്ധേയമായി. ദർശന സർവീസ് സൊസൈറ്റി പ്രസിഡൻ്റും ദർശന ക്ലബ്ബ് ഡയറക്ടറും, സ്ഥാപകനുമായ ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ സി എം ഐ യുടെ ജന്മദിനാഘോഷ ചടങ്ങിൽ, അദ്ദേഹത്തിൻ്റെ ഭിന്ന ശേഷിക്കാർക്ക് വേണ്ടിയും, മറ്റു പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടിയും നടത്തി വരുന്ന സൽകർമ്മങ്ങൾക്ക് ദർശന കുടുംബാംഗങ്ങൾ നന്ദി രേഖപ്പെടുത്തിക്കൊണ്ട്, ജന്മദിനാശംസകൾ നേർന്നു.
വിവിധ മേഖലകളിൽ മികവു പുലർത്തിയ അവാർഡ് ജേതാക്കളായ മികച്ച ഭിന്നശേഷി ക്ഷേമ' സാമൂഹിക പ്രവർത്തക ബീനാ ഡേവിസ്, മികച്ച ഭിന്നശേഷി കായിക പ്രതിഭ ലിജി പി വി ,മികച്ച ഭിന്നശേഷി സാമൂഹിക പ്രവർത്തക ലീന എം ജെ ,മികച്ച ഭിന്നശേഷി സാമൂഹിക പ്രവർത്തകൻ പ്രിൻസ് തോമസ് എന്നിവരെ ചടങ്ങിൽ ആദര ഉപഹാരം നൽകി ആദരിച്ചു.
ദർശന കുടുംബാംഗങ്ങൾ പങ്കെടുത്ത മിമിക്രി, നാടൻപാട്ട്, കഥാപ്രസംഗം, സിനിമാ ഗാനം, ഭക്തിഗാനം, കവിത, തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
റവ ഫാദർ ഡേവിസ് കസിയാൻ, റവ: സിസ്റ്റർ കരുണ എസ് ജെ. എന്നിവർ ആശംസകളർപ്പിച്ചു.
റവ.ഫാ.സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ, ദർശന സർവ്വീസ് സൊസൈറ്റി ട്രഷറർ ശ്രീമതി ബീന ഡേവിഡ് എന്നിവർ മറുപടി പ്രസംഗം നടത്തി. ദർശന ക്ലബ്ബ് പ്രസിഡണ്ട് 'ശ്രീ ഷിബിൻ ഹാരി കെ സ്വാഗതമാശംസിച്ചു.
ദർശന കൺവീനറായ ശ്രീ.ജോസ് കൊരട്ടി ഭർശന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഭർശന ക്ലബ്ബ് പി ആർ ഒ ശ്രീ' പിയൂസ് കോട്ടപ്പുറം നന്ദി പ്രകാശിച്ചു.,
ദർശന കുടുംബാംഗങ്ങളായ മിനി, പ്രിൻസി',ലീന എം ജെ ,ശ്രീ സോജി ജോൺസൻ, ശ്രീ സിജോൺ, കുമാരി ആനി, കുമാരി ഹീര എന്നിവർ കലാപരിപാടികൾ അവതരിപ്പിപ്പിച്ചു. -----------------------------------