ഭിന്നശേഷിക്കാരുടെ അത്‌ലറ്റിക് മീറ്റിൽ തൃശ്ശൂരിന് രണ്ടാം സ്ഥാനം.

2023 ജനുവരി 20 ,21 തീയതികളിൽ സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്റൻ്റ്ലി ഏബിൾഡ് കേരള(SADAK) യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട ഭിന്നശേഷിക്കാരുടെ അത്‌ലറ്റിക് മീറ്റിൽ തൃശ്ശൂരിന് രണ്ടാം സ്ഥാനം ലഭിച്ചു.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദർശന സർവീസ് സൊസൈറ്റിയും സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്റൻ്റ്ലി ഏബിൾഡ് തൃശ്ശൂർ(SADAT) യും ഭിന്നശേഷിക്കാരായ ഏകദേശം മുപ്പതോളം വ്യക്തികൾ ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ CMI യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ നടത്തപ്പെട്ട കായികമേളയിൽ പങ്കെടുത്തുകൊണ്ട് ഉജ്ജില വിജയം നേടുവാൻ സാധിച്ചു. 2023 ജനുവരി 19 ആം തീയതി തൃശ്ശൂരിൽ നിന്നും പുറപ്പെട്ട ഭിന്നശേഷി ജന മുന്നേറ്റ യാത്രയിൽ പങ്കെടുത്ത വ്യക്തികളും . കൂടാതെ മറ്റു ഭിന്നശേഷിക്കാരും കൂട്ടായ പ്രവർത്തനത്തിലൂടെ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് ഈ വിജയം കരസ്ഥമാക്കുവാനായി സാധിച്ചു.

മെഡൽ ജേതാക്കൾ

സുമി കണ്ണൻ
പവർലിഫ്റ്റിങ് - സ്വർണ്ണം
ഷോട്ട്പുട്ട് - വെള്ളി
ജാവലിൻ ത്രോ - വെങ്കലം

മുഹമ്മദ് അൻസാർ
ജാവലിൻ ത്രോ - സ്വർണ്ണം
ഷോട്ട്പുട്ട് - വെള്ളി

പ്രദീപൻ കെ.വി
ജാവലിൻ ത്രോ - സ്വർണ്ണം
ഡിസ്കസ് ത്രോ - സ്വർണ്ണം
ഷോട്ട്പുട്ട് - സ്വർണ്ണം

മൻസൂർ
ജാവലിൻ ത്രോ - വെള്ളി
ഷോട്ട്പുട്ട് - വെള്ളി

സൈനുദ്ദീൻടി.എ
ജാവലിൻ ത്രോ - സ്വർണ്ണം
ഷോട്ട്പുട്ട് - വെള്ളി

സിനി കെ സെബാസ്റ്റ്യൻ
ഡിസ്‌കസ് ത്രോ - വെങ്കലം

സുജിത്ത്ടി.എസ്
ഷോട്ട്പുട്ട് - സ്വർണ്ണം
ജാവലിൻ ത്രോ- സ്വർണ്ണം

പ്രീമ വി.ജെ
ഡിസ്കസ് ത്രോ-സ്വർണ്ണം
ഷോട്ട്പുട്ട് - വെങ്കലം

ബൈജു പി.വി
ഷോട്ട്പുട്ട് - സ്വർണ്ണം
ജാവലിൻ ത്രോ - വെള്ളി

സാദിക് കെ.എച്ച്
ഷോട്ട്പുട്ട് - സ്വർണ്ണം
ജാവലിൻ ത്രോ - സ്വർണ്ണം

ഫസറ ബാനു
ഡിസ്കസ് ത്രോ -സ്വർണ്ണം
ജാവലിൻ ത്രോ - സ്വർണ്ണം

സാന്ദ്ര
100 മീറ്റർ ഓട്ടം - സ്വർണ്ണം
ലോംഗ് ജമ്പ് -സ്വർണ്ണം

സജി കെ.ടി
ഷോട്ട്പുട്ട് - സ്വർണ്ണം
പവർ ലിഫ്റ്റ്ങ്‌ - വെള്ളി

ജാഫർ
പവർ ലിഫ്റ്റ് - വെങ്കലം

ഇത്രയും കായിക താരങ്ങളാണ് മെഡലുകൾ നേടിയത്.
ദർശന സർവീസ് സൊസൈറ്റി പ്രസിഡൻറ്Fr. സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ, മാനേജർജിം ജോസഫ്, സഹായികളായിലുക്ക്വിൻ തോംസൺ, അജിൽ ജോസഫ്, ഫ്രിന്റോ ജോൺസൻഎന്നിവർ ആയിരുന്നു.