കേരള ബ്ലൈയിൻ്റ് ഫുട്ബോൾ വിജയികൾക്ക് ദർശന ക്ലബ്ബിൻ്റെ 'ആദരം"
ഗോവയിൽ വെച്ച് നടന്ന സൗത്ത് വെസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെൻ്റ് മത്സരത്തിൽ
റണ്ണറപ്പായ കേരള ബ്ലൈൻഡ് ഫുട്ബോൾ പുരുഷ വനിത കായിക താരങ്ങളെ ദർശന ക്ലബ്
ആദരിച്ചു.
2024 ജനുവരി 20, ശനിയാഴ്ച രാവിലെ 11 മണിക്ക് കുട്ടനെല്ലൂർ സ്പോട്ട് ടെക്കർ ടർഫിലാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.
കാഴ്ച പരിമിതികളെ മറികടന്ന് കാൽപന്തു കളിയിൽ മുദ്ര പതിപ്പിച്ച്
കേരളത്തിൻ്റെ കായിക മേഖലയിൽ ഭിന്നശേഷി കായിക താരങ്ങൾ ചാർത്തിയ വിജയകിരീടത്തിന് പ്രയത്നിച്ച കായിക താരങ്ങൾക്ക് ഫ: സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ യുടെ നേതൃത്വത്തിൽ ദർശന ക്ലബ് നൽകിയ സ്വീകരണ ചടങ്ങ് തൃശൂർ കോർപ്പറേഷൻ ഇരു പത്തിയെട്ടാം ഡിവിഷൻ കൗൺസിലർ ശ്രീമതി നീതു ദിലീഷ് ഉദ്ഘാടനം ചെയ്തു. കുട്ടനെല്ലൂർ സ്പോട്ട് ടെക്കർ ടർഫ് ഉടമ അബിൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി ഡി ഫ്രാൻസിസ് മുഖ്യാതിഥിയായി. സന്തോഷ് ട്രോഫി ഫുട്ബോൾ കായിക താരം സുജിത്ത് വിശിഷ്ടാതിഥിയായി. ദർശന ക്ലബ് ഡയറക്ടർ ഫാ.സോളമൻ കടമ്പാട്ടു പറമ്പിൽ സ്വാഗതമാശംസിച്ചു. ദർശന ക്ലബ് പ്രസിഡണ്ട് ഷിബിൻ ഹാരി ആശംസകളർപ്പിച്ചു. ദർശന സർവ്വീസ് സൊസൈറ്റി വൈസ് പ്രസിഡൻറ് അഖിൽ കുമാർ''നന്ദി പ്രകാശിപ്പിച്ചു''
ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്ക് കുട്ടനെല്ലൂർ സ്പോട്ട് ടെക്കർ ടറഫിൽ സൗകര്യങ്ങൾ സൗജന്യമായി നൽകുമെന്ന് കായിക താരങ്ങൾക്ക് അഭിനന്ദനങ്ങളർപ്പിച്ചു കൊണ്ട് ടറഫ് ഉടമ അബിൽ സെബാസ്റ്റ്യൻ പറഞ്ഞു.
ഭിന്നശേഷിക്കാരായ കായിക താരങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുന്നതിന് ' തങ്ങളാൽ കഴിയുന്ന ''സഹായ സഹകരണങ്ങൾ നൽകുമെന്ന് 'ചടങ്ങിൽ പങ്കെടുത്തവർ അറിയിച്ചു്. തദവസരത്തിൽ ദർശന ഡ്വാർഫ് ഫുട്ബോൾ കളിക്കാർക്കും, ബ്ലൈൻഡ് ഫുട്ബോൾ കളിക്കാർക്കും ഫുട്ബോൾ കളിക്കാവശ്യമായ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണവും ദർശന ക്ലബ്ബ് നടത്തിയിരുന്നു.