ദർശന സർവീസ് സൊസൈറ്റിതൃശ്ശൂർ, ഖത്തർ വേൾഡ് കപ്പിന്ആശംസകളർപ്പിച്ച്കാഴ്ച പരിമിതരുടെഫുട്ബോൾ ടൂർണ്ണമെൻ്റ്.

ദർശന സർവ്വീസ്സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ്റെ സഹകരണത്തോടെ, സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ കാഴ്ച പരിമിതരുടെ ഫുട്ബോൾ മത്സരം നടന്നു

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഉത്സവ ലഹരിയിൽ ലോകം മുഴുവൻ ആവേശത്തിലായിരിക്കുമ്പോൾ, അകക്കണ്ണുകളുടെ വെളിച്ചത്തിൽ, അതേ ആനന്ദത്തോടും ഉത്സാഹത്തോടും കൂടി കേരളത്തിൽ കാഴ്ച പരിമിതരുടെ ഫുട്ബോൾ സൗഹൃദ മത്സരം അരങ്ങേറുകയായിരുന്നു.

കേരളത്തിൽ കാഴ്ച പരിമിതരുടെ ഫുട്ബോൾ ടീമിന് അംഗീകാരവും, പ്രചാരണവും, വളർച്ചയും ലഭിച്ചുക്കൊണ്ടിരിക്കുകയാണ്.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി, തൃശൂർ ആസ്ഥാനമായി സംസ്ഥാന തലത്തിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ ദർശന സർവീസ് സൊസൈറ്റി കാഴ്ച പരിമിതരുടെ കലാകായിക വളർച്ചക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. അവയിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് കാഴ്ച പരിമിതരുടെ ഫുട്ബോൾ ടീം ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കം ജനഹൃദയങ്ങളിൽ തിരതല്ലുന്ന വേളയിൽ കാഴ്ച പരിമിതരെ ഉൾക്കൊള്ളിച്ചുകൊണ്ട് തൃശ്ശൂർ ചിറ്റിലപ്പിള്ളിയിലെ ടർഫ് ഗ്രിഡ്ഡി- ൽവെച്ച് 26/11/2022 ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് കാഴ്ച പരിമിതരുടെ ഫുട്ബോൾ ഫ്രണ്ട്ലി മാച്ച് നടന്നു.കേരള ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് ശ്രീ രാജൻ്റെ അധ്യക്ഷതയിൽ ഐ ഇ എസ് വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൾ റഷീദ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡൻറ് റവ.ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ സ്വാഗതമാശംസിച്ചു.

ചിറ്റിലപ്പിള്ളി ഐ ഇ എസ് എഞ്ചിനീയറിംഗ് കോളേജ് എച്ച് ഒഡി, ശ്രീ ജോൺ, ചിറ്റിലപ്പിള്ളി ടറഫ് ഗ്രിഡ് പ്രതിനിധി ശ്രീ സ്റ്റാൻലി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ടൂർണമെൻ്റിൽ മത്സരിച്ച സ്പാർക്സ്, ഫ്ളയിംസ് ടീമുകകളിൽ സ്പർക്സ് 3-1 ഗോളുകൾക്ക് വിജയിച്ചു.

ഇന്ത്യൻ ടീം അംഗങ്ങളായ, ഫൽഹാൻ, അനീഷ്, സുജിത്ത്, അനുഗ്രഹ് എന്നിവരും, കേരള ടീം അംഗങ്ങളും സ്പാർക്സ് ടീമിന് വേണ്ടി കളിച്ചു.

വിജയികളെ ദർശന ശിങ്കാരിമേളം ടീമിൻ്റെ ഉജ്ജ്വല പ്രകടനത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ചു.

തുടർന്ന് നടന്ന സമാപന സമ്മേളനം ദർശന ക്ലബ്ബ് പ്രസിഡൻറ് കെ.ഷിബിൻ ഹരിയുടെ അധ്യക്ഷതയിൽ ടർഫ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ അബീൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ചിറ്റിലപ്പിള്ളി പബ്ലിക് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി രാജി മുഖ്യാതിഥിയായി.

ദർശന സർവ്വീസ് പ്രസിഡൻ്റ് റവ.ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ ടൂർണമെൻ്റിൻ്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിവരിച്ച് നന്ദി രേഖപ്പെടുത്തി.