കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായുള്ള സംസ്ഥാനതല ചെസ്സ് മത്സരം

വൈകല്യങ്ങളേയും പരിമിതികളേയും മറന്ന്, സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് മുന്നേറാൻ, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി, ദർശന സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളോടൊപ്പം നിങ്ങൾക്കും അണിചേരാം കൈകോർക്കാം കൈത്താങ്ങാകാം,
കാഴ്ച്ച പരിമിതിയുള്ളവർക്ക് കളിയുടെ നിയമങ്ങളിൽ മാറ്റം വരുത്താതെ തന്നെ, കാഴ്ച്ച ശക്തിയു ള്ളവരുമായി കളിക്കാൻ കഴിയുന്ന ഏക കായിക വിനോദമാണ് ചെസ്സ്. അവസരങ്ങൾ നൽകിയാൽ കൂടുതൽ നേട്ടങ്ങൾ ചെസ്സിൽ നേടാൻ കഴിയും എന്ന തിരിച്ചറിവിലൂടെയാണ് കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈന്റ് ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും ദർശന ക്ലബ് അതിനായി കൂടെ നിൽക്കുന്നതും, കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈന്റും തൃശൂർ ദർശന ക്ലബ്ബും സംയുക്തമായി രണ്ടായിരത്തി ഇരുപത്തിനാല് മാർച്ച്‌ എട്ട്, ഒമ്പത് തീയതികളിൽ തൃശൂർ ജില്ലയിലെ ജ്യോതി സ്നേഹലയാശ്രമത്തിൽ വച്ച് ഡോക്ടർ റാണി മേനോൻ ഐ ക്ലിനിക്കിന്റെയും തൃശൂർ പ്ലാറ്റൂൺ ക്ലബ്ബിന്റെയും സഹകരണത്തോടെ കാഴ്ച പരിമിതിയുള്ളവർക്കായി സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു,
മാർച്ച് എട്ടിന് രാവിലെ 11 മണിക്ക്, എം എം ബി പ്രൊവിൻഷ്യൽ സുപ്പീരിയർ സെൻ്റ് തോമസ് പ്രൊവിൻസ് റവ.ബ്രോ.ജോസ് ചുങ്കത്ത് എം എം ബി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന യോഗം, പീച്ചി സബ് ഇൻസ്പെക്ടർ ശ്രീ. കെ. ജയേഷ് ഉദ്ഘാടനം ചെയ്യുന്നതാണ് .പ്ലാറ്റൂൺ ക്ലബ്ബ് പ്രസിഡൻ്റ് പി.ബി .സന്തോഷ് മുഖ്യാതിഥിയിയും തമ്പുരാൻ പടി ലയൺസ് ക്ലബ് പ്രസിഡൻ്റും, സാഡറ്റ് എക്സിക്യൂട്ടിവ് മെമ്പറുമായ ലയേൺ ശ്രീനിവാസൻ വിശിഷ്ടാതിഥിയുമായിരിക്കും.
കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് പ്രസിഡൻ്റ് ശ്രീ ബിനോയ് സ്വാഗത പ്രസംഗവും, ദർശന ക്ലബ് പ്രസിഡണ്ട് ശ്രീ ഷിബിൻ ഹാരി കെ ആശംസ പ്രസംഗവും', ദർശന സർവീസ് സൊസൈറ്റി വൈസ് പ്രസിഡൻറ് ശ്രി.അഖിൽ കുമാർ നന്ദി പ്രകാശനവും നിർവഹിക്കുന്നതാണ്.
മാർച്ച് ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡൻറും, ദർശന ക്ലബ്ബ്ഡയറക്ടറുമായ റവ.ഫാ.സോളമൻ കടമ്പട്ടു പറമ്പിൽ സിഎംഐ യുടെ അധ്യക്ഷതയിൽ, ബഹുമാനപ്പെട്ട കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നതാണ്.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.രവീന്ദ്രൻ പി.പി.മുഖ്യാതിഥിയും, റാണി മേനോൻ ഐ ക്ലീനിക് എംഡി ഡോ: റാണി മേനോൻ വിശിഷ്ടാതിഥിയുമായിരിക്കുന്നതാണ്. ചെസ്സ് ഒളിമ്പ്യൻ ഡോ: എൻ ആർ .അനിൽകുമാർ ആമുഖ പ്രഭാഷണവും, ദർശന ക്ലബ്ബ് പ്രസിഡൻറ് 'ശ്രീ. ഷിബിൻ ഹാരി .കെ സ്വാഗത പ്രസംഗവും', പട്ടിക്കാട് സ്നേഹാലയം മാനേജർ ബ്രദർ പോളി തൃശ്ശോക്കാരൻ എം എം ബി ആശംസ പ്രസംഗവും കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് വൈസ് പ്രസിഡൻ്റ് ശ്രീ.വിബിൻ വിൽസൺ നന്ദി പ്രകാശനവും നിർവ്വഹിക്കുന്നതാണ്.
ഭിന്നശേഷിക്കാർ സമുഹത്തിൻ്റെ ഭാഗമാകുന്ന, ചെസ്സ് കളിയിൽ മികവുകൾ തെളിയുന്ന, ജനഹൃദയങ്ങളെ സ്പർശിക്കുന്ന ബ്ലൈൻഡ് ചെസ്സ് ചാമ്പ്യാൻഷിപ്പ് മത്സരം വിജയകരമാക്കുവാൻ താങ്കളുടെ മഹനീയ സാന്നിധ്യവും, സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.