ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ വേൾഡ് ഡ്വാർഫ് ഗെയിംസിൽ നാല് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി.
ജർമ്മനിയിലെ കൊളോണിൽ ജൂലൈ 28 ആം തീയതി ആരംഭിച്ച വേൾഡ് ഡ്വാർഫ് ഗെയിംസിൽ ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ 8 കായിക ഇനങ്ങളിൽ പങ്ക് എടുക്കുകയും നാല് ഇനങ്ങളിൽ സ്വർണവും, ഒരു ഇനത്തിൽ വെള്ളിയും കരസ്ഥമാക്കി.
ജാവലിൻ ത്രോ, ഡിസ്കസ്ത്രോ, നീന്തൽ ഇനമായ 25 മീറ്റർ ഫ്രീ സ്റ്റൈയിൽ, 50 മീറ്റർഫ്രീ സ്റ്റൈയിൽ എന്നിവയിൽ സ്വർണവും, ഷോട്ട്പുട്ടിൽ വെള്ളിയും സിനി നേടി.
ദർശന നൽകിയ രണ്ടുവർഷത്തെ പരിശീലനമാണ്,സംസ്ഥാനതലത്തിലും ദേശീയ തലത്തിലുംഅന്തർദേശീയ തലത്തിലും മെഡലുകൾ നേടാൻ സിനിയെ സഹായിച്ചത്. ദർശനയുടെ കലാ കായിക വിദ്യാഭ്യാസ തൊഴിൽ പരിശീലന മേഖലകളിൽ കഴിഞ്ഞ ആറു വർഷമായി ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകിയ വളർച്ചയുടെ ചരിത്രമുഹൂർത്തം വേൾഡ് ഡാർഫ് ഗെയിംസിൽ പ്രതിഫലിച്ചു. കാഴ്ച പരിമിതി നേരിടുന്നറവ ഫാദർ: സോളമൻ കടമ്പാട്ടുപറമ്പിൽസിഎംഐ യുടെഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്, ഒരു പൊൻ തൂവലാണ് ഈ വിജയം.
ജർമ്മനിയിലെ കൊളോണിൽ നടത്തപ്പെട്ട വേൾഡ് ഡ്വാർഫ് ഗെയിംസിൽ സിനിയെ പങ്കെടുപ്പിക്കുന്നതിന് മുത്തൂറ്റ് ഫിനാൻസ് ധന സഹായം നൽകിയിരുന്നു.കൊളോണിലെ സിഎംഐ വൈദികരായഫാദർ തോമസ് അറക്കപറമ്പിൽ,ഫാദർ ജെറിൻ കോലംകണ്ണി,ഫാദർ ഇഗ്നേഷ്യസ് ചാലിശ്ശേരി എന്നിവരുംഎഫ്സിസി സന്യാസി സമൂഹവും സഹായസഹകരണങ്ങൾ നൽകി.