ലോക ഭിന്നശേഷി ദിനാചരണവും ഭിന്നശേഷിക്കാരുടെ കായിക മേളയും സംഘടിപ്പിച്ചു.
ദർശന ക്ലബ്ബിന്റേയും, സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്‌റന്റ്‌ലി ഏബിൾഡ് തൃശൂർ (SADAT) ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന്റെ സഹകരണത്തോടുകൂടി ലോക ഭിന്നശേഷി ദിനാചരണവും കായിക മേളയും നവംബർ 30, 2021 ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തി. കായിക രംഗത്ത് ഭിന്നശേഷിക്കാരുടെ മികവ് ദേശീയ, അന്തർദേശിയ തലത്തിലേക്ക് ഉയർത്തി മത്സരങ്ങളിൽ പങ്കെടുക്കുവാൻ പ്രാപ്‌തരാക്കുന്നതിന് വേണ്ടി കാഴ്ച്ചപരിമിതരും, ചലനപരിമിതരുമായ ഭിന്നശേഷിക്കാർക്കു വേണ്ടിയാണ് കായിക മേള നടത്തിയത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടത്തിയ അത്‌ലറ്റിക് മീറ്റ് നവംബർ 30 ചൊവ്വാഴ്ച രാവിലെ 9.30ന് ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ ജോർജ് പള്ളൻ ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. ദർശന ക്ലബ് ഡയറക്ടർ ഫാദർ സോളമൻ കടമ്പാട്ടു പറമ്പിൽ അധ്യക്ഷനായിരുന്നു.
100, 200, 400, 800, മീറ്റർ ട്രാക്ക് റെയ്സ് ഇനങ്ങളും, ലോങ്ങ് ജമ്പ്, ഷോർട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ, വീൽ ചെയർ റെയ്‌സ്, ക്രച്ചസ് റെയ്‌സ് എന്നീ ഇനങ്ങളിൽ ഭിന്നശേഷിയുടെ വിവിധ കാറ്റഗറി തിരിച്ച് നടത്തിയ മത്സരങ്ങളിൽ അറുപത്തഞ്ചോളം പേരു് മാറ്റുരച്ചു. സമാപന സമ്മേളനം വൈകീട് 3 മണിക്ക് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരുടെ കഴിവുകളിലേക്ക് ശ്രദ്ധ തിരിച്ച് വളർത്തിയെടുക്കണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ ബിഷപ്പ് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ Rev.Fr. ജോളി മാളിയേക്കൽ അദ്ധ്യക്ഷനായിരുന്നു. ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് അദ്ദേഹം മെഡലുകൾ സമ്മാനിച്ചു. ഭിന്നശേഷിശാക്തീകരണ മേഖലകളിലും ജീവകാരുണ്യ പ്രവർത്തന മേഖലകളിലും മികവ് തെളിയിച്ച ശ്രീമതി സിനി, ശ്രീമതി ലില്ലി, ശ്രീ മനോജ്, ശ്രീ സോണി എന്നിവരെ ക്യാഷ് അവാർഡുകളും പ്രശസ്തിഫലകവും നല്കി ആദരിച്ചു. തവനീഷ് പ്രതിനിധി ശ്രീമതി റീന യൂജിൻ ആശംസകൾ അർപ്പിച്ചു. നിർധനരായ 100 ഭിന്നശേഷിക്കാർക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന കിറ്റ് സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു .SADAT സെക്രട്ടറി ശ്രീമതി പൗളി സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ ബിനു പുളിക്കൻ നന്ദിയു പറഞ്ഞു.