വേൾഡ് മലയാളി ഫെഡറേഷൻ റിപ്പബ്ലിക് ദിനാഘോഷവും, സമാദരണവും അമലയിൽ നടത്തി.

ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളിൽ സാമൂഹിക സാംസ്കാരിക, കാരുണ്യ, വികസന രംഗത്ത് നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമല ആശുപത്രി ഹാളിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും, സമാദരണ സദസ്സും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ഡി. വിൽസൺ ഉദ്ഘാടനം ചെയ്തു.വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കരീം പന്നിത്തടം അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി.ഗ്ലോബൽ ചാരിറ്റി കോഡിനേറ്റർ വി.എം.സിദ്ദീഖ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ കരിപ്പോട്ടയിൽ എന്നിവർ സമാദരണം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ദർശന സർവീസ് സൊസൈറ്റി പ്രസിഡൻറ് ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ, സിനി ആർട്ടിസ്റ്റ് രമാദേവി, കുരുക്കൾ ബാവ വൈദ്യർ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. പുഴക്കൽ ബ്ലോക്ക് മുൻ പ്രസിഡൻറ് സി.വി.കുരിയാക്കോസ്, അടാട്ട് പഞ്ചായത്ത് മെമ്പർ ടി.എസ്.നിതീഷ്, വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഷാജൻ കുന്നംകുളം, ദർശന ക്ലബ്ബ് പ്രസിഡണ്ട് ഷിബിൻഹാരി, അമല ഹോസ്‌പിറ്റൽ പി.ആർ.ഒ. ജോസഫ്, ശാലിനി സാബു,ബിന്ദു ബാസ്വരി, സി.എൽ.ബെന്നി, ഡോ:സിറിൽ തോമാസ്, കിഷോർ കേശവ് എന്നിവർ പ്രസംഗിച്ചു.