മെഡൽ തിളക്കത്തിന് ഗവർണറുടെ ആദരം.

അന്തർദേശീയ താരം സിനി കെ സെബാസ്റ്റ്യനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചു. അഭിമാനകരമായ നേട്ടമാണ് ഇന്ത്യയ്ക്ക് വേണ്ടി സിനി കാഴ്ചവച്ചത് എന്ന് ഗവർണർ അഭിപ്രായപ്പെട്ടു. തൃശ്ശൂരിൽ നടന്ന സമർപ്പണ രാമായണ ഫെസ്റ്റ്-2023 വേദിയിലാണ് കുമാരി സിനിയെ ഗവർണർ ആദരിച്ചത്. ജർമ്മനിയിലെ കൊളോണിൽ ജൂലൈ 28 ആം തീയതി ആരംഭിച്ച വേൾഡ് ഡ്വാർഫ് ഗെയിംസിൽ ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ 8 കായിക ഇനങ്ങളിൽ പങ്ക് എടുക്കുകയും നാല് ഇനങ്ങളിൽ സ്വർണവും, ഒരു ഇനത്തിൽ വെള്ളിയുംകരസ്ഥമാക്കിയിരുന്നു.

ഈ അവസരത്തിൽ തന്നെപാർശ്വ വൽക്കരിക്കപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ആയി എന്നും നിലകൊള്ളുകയും, സിനിക്ക് ഈ നേട്ടം കൊയ്യാൻ കാരണം ഹേതുവുമായ ദർശന ക്ലബ്ബിൻറെ സാരഥി ഫാദർ സോളമനെ ഗവർണർ പൊന്നാടയാണിച്ച് പ്രത്യേകമായി ആദരിക്കുകയും ചെയ്തു.