കാഴ്ച പരിമിതരുടെ ദേശീയ ഫുടബോൾ ചാമ്പ്യൻഷിപ്പിൽ കേരളം രണ്ടാം സ്ഥാനത്ത് .
ഇന്ത്യൻ ബ്ലൈൻഡ്സ് ഫുട്ബോൾ ഫെഡറേഷൻ ചെന്നൈയിൽ വച്ച് സംഘടിപ്പിച്ച ദേശീയ ബ്ലൈൻഡ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരള ടീം ചാമ്പ്യൻ ആയി. ടീം ക്യാപ്റ്റൻ ആൻറണി സാമുവൽ , വൈസ് ക്യാപ്റ്റൻ ഷാജഹാൻ എന്നിവരോടൊപ്പം ആഷില് കെ എം , അഖിൽ കുമാർ വി എ, തുഫൈൽ അബ്ദുള്ള, മാഹിൻ ദിലീപ്, അഖിൽ ലാൽ എന്നിവരും ഗോൾകീപ്പർ സജിത്ത് പി എസ്, ഗോൾകീപ്പറും ഗോൾ ഗൈഡും ആയ അനുഗ്രഹ് എന്നിവർ അടങ്ങുന്ന ടീമിനെ പരിശീലിപ്പിച്ചത് ഡാർവിൻ പീറ്റർ, അജിൽ ജോസഫ് പി എന്നിവരാണ്. കടവന്തറയിൽ ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം ചെന്നൈയിൽ പഞ്ചാബിനെയും അരുണാചൽ പ്രദേശിനെയും പരാജയപ്പെടുത്തി, സെമിഫൈനലിൽ ജാർഖണ്ടുമായി മത്സരിച്ചു ജയിച്ചതിനുശേഷമാണ് കേരള ടീം ഫൈനലിൽ മേഘാലയ ടീമുമായി ഏറ്റുമുട്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കേരളത്തിന് ഏറെ അഭിമാനകരമായ വിജയം നേടിയ ഈ ടീമിനെ നയിച്ചത് ഭിന്നശേഷിക്കാരുടെ സമഗ്രമായ ഉന്നമനത്തിന് വേണ്ടി തൃശ്ശൂർ കേന്ദ്രീകൃതമായി പ്രവർത്തിച്ചുവരുന്ന ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ടും, ദർശന ക്ലബ് സ്ഥാപകനുമായ കേരള ടീം മാനേജർ റവറ ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ അവർകളാണ്.