പാരാ സ്വിമ്മിംഗിൽ തൃശൂർ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.
ജാസ് നോ എഡ്യൂസ് സ്പോർട്സ് സെൻ്ററിൽ ദർശന സർവ്വീസ് സൊസൈറ്റിയുടേയും, ദർശന ക്ലബ്ബിൻ്റേയും, സ്പോർട്സ് അസോസിയേഷൻ ഫോർഡിഫ്രണ്ട്ലിഏബിൾഡ് തൃശൂരിൻ്റെയും ' സഹായ സഹകരണങ്ങളോടെ, സ്പോർട്സ് അസോസിയേഷൻ ഫോർ ഡി ഫ്രണ്ട് ലി' ഏബിൾഡ് ഓഫ് കേരള നടത്തിയ കേരള പാരാ സ്വിമ്മിംഗ് ചാമ്പ്യാൻ ഷിപ്പിൽ തൃശൂരിന് സ്വർണത്തിളക്കം.
ഇരുപത്തി ഒന്നോളം ഭിന്നശേഷി ക്കാർ പങ്കെടുത്ത ഈ ടൂർണമെൻറിൽ ദർശന സർവ്വീസ് സൊസൈറ്റി, ദർശന ക്ലബ്ബ് എന്നിവ പരിശിലനം നൽകിയ താരങ്ങളാണ് ഈ ചാമ്പ്യാൻ ഷിപ്പ് കരസ്ഥമാക്കിയത്
കേരള സ്‌പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രണ്ട്ലിഏബിൾഡ് പ്രസിഡൻറ് ഫാദർ മാത്യു കിരിയാന്തൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ തൃശൂർ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ശ്രി സാംബശിവൻ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും സമ്മാനർഹരായ എല്ലാ കായിക താരങ്ങൾക്കും മെഡലുകൾ വിതരണം ചെയ്യുകയും ചാമ്പ്യൻമാരായ തൃശൂരിനും ,റണ്ണറപ്പായ ആലപ്പുഴക്കും ട്രോഫി നൽകി ആദരിക്കുകയും ചെയ്തു.
തദവസരത്തിൽ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സെക്രട്ടറി ശ്രീ' ശശീധരൻ നായർ അടാട്ട് പഞ്ചായത്ത് വാർഡ് മെമ്പർ ആനിവർഗ്ഗീസ്, ദർശന ക്ലബ്ബ് പ്രസിഡൻറ് ഷിബിൻ ഹാരി, ദർശന സർവീസ് സൊസൈറ്റി വൈസ് പ്രസിഡൻറ് അഖിൽ കുമാർ, ദർശന ക്ലബ്ബ് സെക്രട്ടറിയും സിമിങ് ഇൻ ചാർജ് മായ സിനി കെ സെബാസ്റ്റ്യൻ മറ്റു വിശിഷ്ട അതിഥികൾ,
ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡൻറും, ദർശന ക്ലബ്ബ്ഡയറക്ടറും, സ്പോർട് അസോസിയേഷൻ ഫോർഡിഫ്രണ്ട്ലിഏബിൾഡ് തൃശ്ശൂരിൻ്റെ പ്രസിഡൻറുമായ സോളമൻ കടമ്പാട്ടു പറമ്പിൽ സിഎംഐ
എന്നിവരുടെ സാന്നിധ്യത്തിലാണ് സമ്മാനദാനം നടത്തിയത്.
ഭിന്നശേഷി സ്വിമ്മിങ് താരങ്ങൾക്ക് പരിശീലനം നൽകിയ സ്പോർട്സ് സെൻറർ എംഡി ഡോ. ജസ്റ്റിൻ, സിമ്മിംഗ് പരിശീലക രായ ബിനു മുരിങ്ങത്ത്, ശ്രീജ എന്നിവരെ ആദരിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാർക്ക് കായിക മേഖലയിലും, പ്രത്യേകിച്ച് സ്വിമ്മിംഗിലും വ്യക്തിമുദ്ര പതിപ്പിക്കാൻ വൈകല്യങ്ങൾ, അഥവ ഉയരക്കുറവ് തടസ്സമല്ലെന്ന് ഇവിടെ തെളിയിച്ചിരിക്കുകയാണ്.
പിന്തുണക്കാൻ, സഹായിക്കാൻ, കരുത്തേകാൻ, പ്രിയപ്പെട്ട സുമനസ്സുക്കൾ ഉണ്ടെങ്കിൽ, ഇനിയും കായിക മേഖലകളിൽ നീന്തൽ മത്സരങ്ങളിൽ, ദർശനയുടെ നേതൃത്വത്തിൽ മുന്നേറാൻ കഴിയുമെന്ന്
വ്യക്തമാക്കുകയാണ്.