ഷൈനി വിൽസനും വിൽസൺ ചെറിയാൻ എന്നിവർ ദർശന വീൽചെയർ ബാസ്ക്കറ്റ്ബോൾ താരങ്ങളോടൊപ്പം.

മുണ്ടൂർ നിർമ്മൽ ജ്യോതി സ്കൂൾ മൈതാനത്ത് ദർശനയുടെ വീൽചെയർ ബാസ്കറ്റ്ബോൾ താരങ്ങൾ പരിശീലനം നടത്തിവരവെ പത്മശ്രീ ഷൈനി വിൽസനും അർജുന അവാർഡ് ജേതാവ് വിൽസൺ കുര്യനും ആവേശവും ഉത്സാഹവുമായി ദർശന താരങ്ങളെ സന്ദർശിച്ചു.

എല്ലാ ഞായറാഴ്ചയും ദർശനയുടെ വീൽചെയർ ബാസ്കറ്റ്ബോൾ ടീമിലെ മുപ്പതോളം ബാസ്ക്കറ്റ്ബോൾ താരങ്ങൾ പരിശീലനം നടത്താറ് പതിവുണ്ട്.

ദർശന സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും ദർശന ക്ലബ് ഡയറക്ടറുമായ
റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യുടെ ദീർഘവീക്ഷണത്തോടെ സ്ഥാപിതമായ ദർശന വീൽചെയർ ബാസ്ക്കറ്റ്ബോൾ ടീമിൻ്റെ ഇൻചാർജും കോച്ചുമായ അജിൽ ജോസഫും, കോച്ചുമാരായ ജിം ജോസഫും, ഫ്രിണ്ടോയും സംസ്ഥാന ദേശീയ മത്സരങ്ങളിലേക്ക് ഇവരെ സജ്ജരാക്കി കൊണ്ടിരിക്കുന്നു.

പത്മശ്രീ ഷൈനി വിൽസനും അർജുന അവാർഡ് ജേതാവ് വിൽസൺ കുര്യനും അവർക്ക് നൽകിയ സന്ദേശവും അവരോടൊപ്പം ബാസ്ക്കറ്റ്ബോൾ കളിച്ച നിമിഷങ്ങളും ഒരിക്കലും മറക്കാത്ത അനുഭവമായി എന്ന് വീൽചെയർ താരങ്ങൾ അഭിപ്രായപ്പെട്ടു.

ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ട് റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എംഐ മുഖ്യ അതിഥികൾക്ക് ഹൃദ്യമായ സ്വാഗതം നൽകി.

നിർമ്മൽ ജ്യോതി സ്കൂൾ പ്രിൻസിപ്പൽ റവ സിസ്റ്റർ മേഴ്സി SH മുഖ്യ അതിഥികളുടെ ഈ ഹ്രസ്വ സന്ദർശനത്തിന് സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.

അർജുന അവാർഡ് ജേതാവ് വിൽസൺ കുരിയൻ അനുഭവ സന്ദേശവും പ്രോത്സാഹനവും നൽകിക്കൊണ്ട് അവരോടൊപ്പം സംവദിച്ചു.

തുടർന്ന് വിശിഷ്ട വ്യക്തികൾ വീൽചെയറിൽ ഇരുന്നുകൊണ്ട് വീൽചെയർ ബാസ്ക്കറ്റ്ബോൾ ടീമിനോടൊപ്പം കുറച്ചു സമയം ബാസ്ക്കറ്റ്ബോൾ കളിക്കുവാൻ ഇടയായി. ഇത് വീൽചെയർ ബാസ്ക്കറ്റ്ബോൾ ടീം അംഗങ്ങൾക്ക് അസുലഭ അവസരം ആയി മാറി