പുസ്തക പ്രകാശനം – രജത ജൂബിലി ആഘോഷം – മരിയൻ ഗാനം സമർപ്പണം – ധനസഹായ വിതരണം
സമൂഹത്തിലെ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേയ്ക്ക് നയിക്കുന്ന ദർശന ക്ലബിന്റെ ഡയറക്ടറായ ഫാ. സോളമൻ കടമ്പാട്ടുപറമ്പിലിന്റെ വ്രതവാഗ്ദാനത്തിന്റെ രജത ജൂബിലി ആഘോഷം ,പുസ്തക പ്രകാശനം, മരിയൻ ഗാനസമർപ്പണം, ധനസഹായ വിതരണം എന്നിവ സെപ്തംബർ 8 ബുധനാഴ്ച രാവിലെ 10 .00 മണിക്ക് തൃശൂർ ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ചു. സി.എം.ഐ.ദേവമാതാ പ്രോവിൻസിൻ്റെ വികാർ പ്രോവിൻഷ്യാൾ ഫാ. ഫ്രാൻസീസ് കുരിശേരി അധ്യക്ഷനായിരുന്നു. കാഴ്ച ശക്തി നഷ്ടപ്പെട്ട ഫാദർ സോളമൻ ആന്തരിക കണ്ണുകൾ കൊണ്ട് നോക്കി സമൂഹത്തിലെ ഭിന്നശേഷിക്കാർക്ക് നല്കുന്ന സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഫാ.സോളമന്റെ ജീവിതത്തെയും പ്രവർത്തനങ്ങളേയും ഇതിവൃത്തമാക്കി ദേവമാത സ്കൂളിലെ അധ്യാപകൻ ശ്രീ ഏ.ഡി. ഷാജു എഴുതിയ ഉൾക്കാഴ്ചയുടെ ശില്പി എന്ന പുസ്തകം ആദ്യ പ്രതി മുഖ്യാതിഥി ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കമ്മീഷണർ ശ്രീ അരുൺ കെ വിജയൻ IAS ന് നലകി പ്രകാശനം ചെയ്തു. ശ്രീ അരുൺ കെ വിജയൻ അച്ചനെ പൊന്നാട അണിയിച്ച് ആദരിക്കുകയും മാതാവിനോടുള്ള സമർപ്പണമായി ഫാ. സോളമൻ്റെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട മരിയൻ ഗാനത്തിൻ്റെ ആൽബം പ്രകാശനവും ചെയ്തു.സമൂഹത്തിൽ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഉൾക്കാഴ്ച എല്ലാവർക്കും ലഭിക്കുന്നതിന് പുസ്തകം പ്രയോജനപ്പെടുത്തണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യാതിഥി ബഹു.തൃശൂർ എം.എൽ.എ. ശ്രീ പി.ബാലചന്ദ്രൻ നിർധനരായ 25 ഭിന്നശേഷിക്കാർക്ക് നല്കുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനവും ഉപജീവന മാർഗം കണ്ടെത്തുന്നതിനായി 25 പേർക്ക് നല്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. ഉൾക്കാഴ്ചയുടെ ശില്പിയുടെ എഴുത്തുകാരൻ ഷാജു അവർകളെ മുഖ്യാതിഥി തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. അച്ചന്റെ ജീവിതം തന്നെയാണ് ഉൾക്കാഴ്ചയുടെ ശില്പി രചിക്കുവാൻ പ്രേരിപ്പിച്ചതെന്ന് ശ്രീ ഷാജു പറഞ്ഞു.ദശന ആന്തം മരിയൻ ഗാനം എന്നിവയുടെ ശിൽപികളെയും സോളമനച്ചന്റെ മാതാവിനേയും മുഖ്യാതിഥി ബഹു. എം.പി. ശ്രീ ടി.എൻ പ്രതാപൻ പൊന്നാട നല്കി ആദരിച്ചു. ദൈവം നല്കിയ കഴിവുകളെ പ്രകീർത്തിച്ച് കൊണ്ട് അച്ചന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ, അൻസാർ സ്കൂൾ പ്രിൻസിപൽ ഡോക്ടർ സലിൽ ഹസ്സൻ, സാഗർ ഭവൻ സുപിരിയർ ഫാദർ ജസ്റ്റിൻ തെക്കൂടൻ, ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ശ്രീ ഷാജു പാത്താടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മറുപടി പ്രസംഗത്തിൽ ഫാദർ സോളമൻ എല്ലാവരുടേയും പ്രചോദനമായ വാക്കുകൾക്ക് കൃതജ്ഞത രേഖപ്പെടുത്തി. ദർശന ക്ലബ് അംഗം ശ്രീമതി റീന റെജി സ്വാഗതവും ജോയിന്റ് സെക്രട്ടറി അഖിൽ കുമാർ നന്ദിയും പറഞ്ഞു.