ഇന്ത്യയുടെ ത്രിവർണ പാതകയുമായി ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ

ജർമനി: ജർമിനിയിലെ കോളോണിൽ വച്ചു നടക്കുന്ന എട്ടാമത് വേൾഡ് ഡോർഫ് ഗെയിംസ്ന്റെ ഉത്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധികരിച്ചു കേരളത്തിലെ പൊക്കംകുറഞ്ഞവരിൽ നിന്ന് ഒരേ ഒരു വ്യക്തി സിനി കെ സെബാസ്റ്റ്യൻ ഇന്ത്യയുടെ ത്രിവർണ പാതാകയുമായി മാർച്ച്ഫാസ്റ്റിൽ പങ്കെടുത്തു.

മറ്റെല്ലാ ലോകരാഷ്ട്രങ്ങളുടെ മുന്നിലും ഇന്ത്യയുടെ യശസ് ഉയർത്തുവാൻ കേരളത്തിന്റെ പോക്കംകുറഞ്ഞ നീന്തൽ താരം ജെർമനി യിലെ കോളോണിൽ വിവിധയിനം കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നു. ജൂലൈ ഇരുപത്തിഏട്ടാം തിയതി ആരംഭിച്ച വേൾഡ് ഡ്വാർഫ് ഗെയിംസ്ൽ സിനി കെ സെബാസ്റ്റ്യൻനോടൊപ്പം സഹോദരൻ സോനുവും ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ്‌ ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ യും പങ്കെടുക്കുന്നുണ്ട്

രണ്ടായിരത്തി ഇരുപത്തൊന്നു ഡിസംബർ മാസം മുതൽ സിനി കെ സെബാസ്റ്റ്യൻ ദർശന ക്ലബിൻ്റെ നീന്തൽ പരിശീലനത്തിൽ പങ്കെടുത്തുകൊണ്ടാണ് തന്റെ ജീവിതത്തിലെ കായിക ജയ്ത്രയാത്ര ആരംഭിക്കുന്നത്.

ഈ രണ്ടുവർഷകാലത്തിനുള്ളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ സമ്മാനങ്ങൾ കരസ്തമാക്കിക്കൊണ്ട് ഇപ്പോൾ അന്തർദേശീയ ഡ്വാർഫ് ഗെയിംസിൽ ചരിത്രം തിരുത്തി കുറിക്കുവാൻ പങ്കെടുക്കുന്നു. ഓഗസ്റ്റ് രണ്ടാം തിയതി ബോസ്സിയ എന്ന മത്സരത്തിലും മൂന്നാം തിയതി ട്രാക്ക് &ഫീൽഡ് ഇനങ്ങളിലും നാലാം തിയതി നീന്തൽ മത്സരങ്ങളിലും അഞ്ചാം തിയതി ടേബിൾ ടെന്നീസ് ഇനത്തിലും പങ്കെടുക്കുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ ധനസഹായത്തോടെയാണ് ജർമ്മനിയിലെ കൊളോണിൽ നടക്കുന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ സിനി കെ സെബാസ്റ്റ്യൻ പങ്കെടുക്കുന്നത്