സ്വർണ്ണ തിളക്കവുമായി ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ വേൾഡ് ഡ്വാർഫ് ഗെയിംസിൽ
ജർമനി : ജർമനിയിലെ കോളനിൽ 3/8/2023 ൽ നടക്കുന്ന വേൾഡ് ഡ്വാർഫ് ഗെയിംയിൽ ജാവലിൻ, ഷോർട്ട്പുട്ട്, ഡിസ്‌കസ് എന്നി ഇനങ്ങളിൽ സിനി കെ സെബാസ്റ്റിൽ പങ്കെടുത്തു. ജാവലിൻ,ഡിസ്‌കസ് ഇനങ്ങളിൽ സ്വർണവും ഷോർപുട്ടിൽ വെള്ളിയും കരസ്തമാക്കി. സിനിയോടൊപ്പം സഹോദരൻ സോനുവും ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാദർ സോളമനും കേരളത്തെപ്രതിനിധീകരിച്ചുകൊണ്ട് വേൾഡ് ഡ്വാർഫ് ഗൈയിംസിൽ സിനിയോടൊപ്പം ഉണ്ടായിരുന്നു.
സിനിയെ സഹായിക്കുന്നതിനായി ബെൽജിയത്തിൽ പഠനം നടത്തുന്ന ഫാദർ ജെറിൻ കോലാംകണ്ണി cmi യും, ജർമനിയിലെ കോളനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫാദർ തോമസ്അറക്കപറമ്പിൽ cmi യും സിനിയുയുടെ ചരിത്ര മുഹൂർത്തതിന് താങ്ങും തണലും ആയി ഉണ്ടായിരുന്നു. ഓഗസ്റ്റ് നാലാം തിയതി നടക്കുന്ന നീന്തൽ മത്സരത്തിലും സ്വർണ്ണത്തിളക്കം പ്രതീക്ഷിക്കുന്നു.