ഭിന്നശേഷിക്കാർക്ക് നീന്തൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.

ദർശന സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള അഞ്ചാമത് നീന്തൽ പരിശീലന ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

08/07/2023 ന് തൃശൂർ ജില്ലയിലെ പുറനാട്ടുക്കരയിൽ വെച്ച് ജാസ്‌നോ എഡ്യുസ്‌പോർട്‌സ്സ്ഥാപനത്തിൻ്റെമാനേജിംഗ് ഡയറക്ടർഡോ.സി.ജസ്റ്റിൻ ജോസിൻ്റെഅധ്യക്ഷതയിൽ നടന്ന ചടങ്ങ് തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി എം എൽ. റോസിഉദ്ഘാടനം ചെയ്തു.

നീന്തൽ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നവരെയും സംഘാടകരെയും മേയർ അഭിനന്ദിക്കുകയുണ്ടായി.പാർശ്വവൽക്കരിക്കപ്പെടുന്നവർക്ക് ഇത്തരത്തിലുള്ള ക്യാമ്പുകളും പരിശീലനങ്ങളും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ഉപകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ പരാമർശിക്കുകയുണ്ടായി.

ഈ യോഗത്തിൽ ദർശന സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും, സ്ഥാപകനും ദർശന ക്ലബ്ബിൻ്റെ ഡയറക്ടറുമായ റവ. ഫാ: സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ, സന്നിഹിതനായിരുന്നു. യോഗത്തിൽ ദേശീയ നീന്തൽ താരം കുമാരി സിനി കെ സെബാസ്റ്റ്യൻ, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം അർപ്പിച്ചു .

ഈ അവസരത്തിൽ ജെ സി ഐ തൃശ്ശൂർ സംഘടനയുടെ ഭാരവാഹികളായ പ്രസിഡൻറ് ശ്രീ രാജ്മോഹൻ, സെക്രട്ടറി ശ്രീ ഫിജോ മൊയലൻ, ട്രഷറർ ശ്രീ രാജേഷ്മുൻ പ്രസിഡൻറ് ശ്രീ ആൻറണി ആൻഡ്രൂസ് എന്നിവർ പങ്കെടുത്ത് ആശംസകൾ അർപ്പിക്കുകയും പ്രോത്സാഹനം നൽകുകയും, നീന്തൽ പരിശീലനത്തിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയിലേക്ക് മടങ്ങുക, കൃഷി ജീവനോപാധിയാക്കുക എന്ന ആശയങ്ങളോടുകൂടിദർശന സർവീസ് സൊസൈറ്റി ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ ഔഷധസസ്യങ്ങളുടെ വിതരണവും,പച്ചക്കറി വിത്തുകളുടെ വിതരണവും അടാട്ട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ആനി വർഗീസ്, ശ്രീ കണ്ണൻ, എന്നിവർ നിർവഹിച്ചു.

നീന്തൽ പരിശീലന ക്യാമ്പിൽ 14 പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിക്കുകയുണ്ടായി.ദർശന ക്ലബ് പ്രസിഡണ്ട് ശ്രീ. ഷിബിൻ ഹാരി കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്റൻറ്ലി ഏബ്ൾഡ് തൃശ്ശൂരിന്റെസെക്രട്ടറി ശ്രീ രാജേഷ് മുല്ലശ്ശേരി നന്ദി പ്രകാശിപ്പിച്ചു.