കേരളത്തിൻ്റെ യശസ്സുയർത്തിക്കൊണ്ട് ഭിന്നശേഷിക്കാർ രാജസ്ഥാനിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ 24 -3 – 2022 മുതൽ നടന്നു വരുന്ന ദേശീയ പാരാലിംബിക്ക് നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്തു കൊണ്ട് ആകെ 6 പേർ പങ്കെടുത്തു കൊണ്ടിരിക്കുന്നു. ഇവരിൽ 1) സിനി.കെ.സെബാസ്റ്റ്യൻ, ഇടുക്കി, 2) സഞ്ചു. എം, കൊല്ലം 3) നൈസൽ നിക്സൻ, തൃശൂർ 4) ജീവാ ശിവൻ, തിരുവനന്തപുരം എന്നിവർ ദർശന സർവ്വീസ് സൊസൈറ്റി, തൃശൂരിന്റെ നേതൃത്വത്തിലാണ് എത്തിയിട്ടുള്ള്. കൂടാതെ തിരുവനന്തപുരത്തു നിന്നും സിൽവ സ്റ്റീഫൻ , കൃഷ്ണേന്ദു എന്നിവർ നേരിട്ട് എത്തിയവരാണ്. ഇതുവരെ നടന്ന മത്സരങ്ങളിൽ താഴേ പറയുന്ന സമ്മാനങ്ങൾ നമ്മുടെ ചെറിയ ടീം നേടിയിരിക്കുന്നു.
ഫ്രീസ്റ്റൈൽ നിന്തൽ (100 മീറ്റർ) സബ് ജൂനിയർ
ജീവാ ശിവൻ – വെള്ളി മെഡൽ
ബാക്ക് സ്ട്രോക് നിന്തൽ (50 മീറ്റർ)
ജീവാ ശിവൻ – സ്വർണ്ണ മെഡൽ
S.6 കാറ്റഗറിയിൽ സിനി കെ. സെബാസ്റ്റ്യൻ 3-ാം സ്ഥാനത്തെത്തിയെങ്കിലും ചില വ്യവസ്ഥകളുടെ പേരിൽ വെങ്കല മെഡൽ ലഭിച്ചില്ല.
നാളെ നടക്കുന്ന ബ്രെസ്റ്റ് സ്ട്രോക് (50 മീറ്റർ) സബ് ജൂനിയർ ഇനത്തിൽ ജീവാ ശിവൻ ഒരു സ്വർണ്ണ മെഡൽ പ്രതീക്ഷയാണ്.
മാനേജർ റവ.ഫാ. സോളമൻ CMI നയിക്കുന്ന ടീമിൽ മാനേജർ അഖിൽ ആന്റോ , രക്ഷിതാക്കളായ ജോയ് സീ. ജെ, സോണി ഡേവിസ്, സന്ധ്യ .എസ് , നിർമ്മൽ നിക്സൻ എന്നിവർ മത്സരാർത്ഥികളെ സഹായിക്കാനായി ഉണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഏകദേശം 450 പേർ 4 ഇനങ്ങളിൽ വിവിധ കാറ്റഗറികളിലായി പങ്കെടുക്കുന്ന ഈ മേളയിൽ സംസ്ഥാനത്തിന്റെ യശസ്സുയർത്തിയ മത്സരാർത്ഥികൾക്കും, വിജയികളും, അവരെ ഒരുക്കിയ ദർശന സാരഥികൾക്കും അഭിവാദ്യങ്ങൾ !