അന്തരാഷ്ട്ര ടൂർണമെന്റ്, ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ പ്രഘ്യാപിച്ചു, ടീമിൽ ഇടം നേടി മലയാളി ഗോൾകീപ്പർ.
തായ്‌ലൻഡിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്ര ഇൻവിറ്റേഷണൽ ടൂർണമെന്റിന് വേണ്ടിയുള്ള ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ പ്രഘ്യപിച്ചു. കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന സെലക്ഷൻ ക്യാമ്പിന് ശേഷമാണ് ടൂര്ണമെന്റിലേക്കുള്ള ടീം തിരഞ്ഞെടുത്തത്. എറണാകുളം സ്വദേശി അനുഗ്രഹ് ടി എസ് ഗോൾ കീപ്പറായി ഇന്ത്യൻ ടീമിൽ ഇടം നേടി.മാർച്ച് 15 നു ആംരഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് പുറമെ തായ്‌ലാൻഡ്, ലാവോസ്, കസാഖ്സ്താൻ എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ. ബ്രസിൽ വെച്ച് നടക്കുന്ന വേൾഡ് ഗ്രാൻഡ് പ്രി , ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ്, ചൈനയിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസ് എന്നീ ടൂര്ണമെറ്റുകൾക്ക് വേണ്ടിയുള്ള മുന്നൊരുക്കം കൂടിയാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് ഈ ടൂർണമെന്റ്. ഒരാഴ്ചയോളം നീണ്ട നിൽക്കുന്നക്യാമ്പിന് ശേഷം മാർച്ച് 12നു ഇന്ത്യൻ ടീം തായ്‌ലണ്ടിലേക് തിരിക്കും എന്ന് കേരള ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ഫാ.സോളമൻ കടമ്പാട്ടു പറമ്പിൽ അറിയിച്ചു.
ടീം: ക്ലിങ്‌സോൺ ഡി മാറാക്, പ്രകാശ് ഡി ഷിറ (മേഘാലയ) വിഷ്ണു വഗേല, ചേതൻ പ്രജാപതി (ഗുജറാത്ത്)പ്രദീപ് പട്ടേൽ, സാബിർ (ഡൽഹി) ബോജെ മാർബോം, ന്യോന്യോക് തലോം (അരുണാചൽ പ്രദേശ്) ഗോൾ കീപ്പർ: അനുഗ്രഹ് ടി സ് (കേരളം) പ്രഫുൽ (എം പി) തനിങ് മാർക്കിയ (അരുണാചൽ പ്രദേശ്) സുനിൽ ജെ മാത്യു (ഹെഡ് കോച്) എം സി റോയ് (മാനേജർ) ഏലിയാസ് രാജു (ഫിസിയോ )