വീൽ ചെയർ ബാസ്കറ്റ് ബോൾ -കേരളത്തിന് മൂന്നാം സ്ഥാനം.

ചലനപരിമിതർക്കായി കോയമ്പത്തൂരിൽ വച്ച് നടന്ന സൗത്ത് സോൺ വീൽ ചെയർ ബാസ്കറ്റ് ബോൾ മത്സരത്തിൽ കേരള വനിത ടീം 3-ാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിന്റെ വനിതാ വീൽ ചെയർ ബാസ്കറ്റ് ബോൾ ടീമിൽ തൃശൂർ ദർശന ക്ലബ്ബംഗങ്ങളായ ലിജി, ജിനി, ഭാനു, പ്രേമ, സുമി, ഗീത, ബിന്ദു എന്നിവരുണ്ടായിരുന്നു. ശ്യാമള എന്ന മറ്റൊരു വനിതയും ടീമിൽ ഉണ്ടായിരുന്നു. ദർശന സർവ്വീസ് സൊസൈറ്റിയുടെ പ്രസിഡന്റ് റവ. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ CMI, റവ.ഫാ. മാത്യു കരിയന്താൻ എന്നിവരാണ് ടീമിനെ നയിച്ചത്. കേരള ടീമിന്റെ പരിശീലകരായ സർവ്വശ്രീ ആംഫിൽ, റെയ്ഗൻ, പ്രിന്റോ, ജൂലി, അമ്പിളി , അഖിൽ എന്നിവരും ടീമിനൊപ്പം ഉണ്ടായിരുന്നു. കൂടാതെ ദർശന വീൽചെയർ ബാസ്കറ്റ് ബോൾ കൂട്ടായ്മയുടെ ഇൻ ചാർജ്ജ് ശ്രീമതി പൗളിയും ടീമിനെ അനുഗമിച്ചിരുന്നു. കേരളത്തെ പ്രതിനീധീകരിച്ച ദർശന ക്ലബ്ബംഗങ്ങളായ അൻസാർ, സജി, ബൈജു, സിജോൺ എന്നിവരടങ്ങിയ പുരുഷൻമാരുടെ ടീം മൽസരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു.