വൈറ്റ് ക്യാൻ ഡേ ദിനാചരണം
ദർശന ക്ലബ്ബും, ലൈൻസ് ക്ലബ്ബും സംയുക്തമായി വൈറ്റ് ക്യാൻ ഡേ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് തെക്കേ ഗോപുര നടയിൽ വച്ച്മാർ അവ്ജിൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ, അസിസ്റ്റന്റ് കളക്ടർ ശ്രീ ജയകൃഷ്ണൻ വി. എം മുഖ്യപ്രഭാഷണം നടത്തി, ലൈൻസ് ക്ലബ് വൈസ് പ്രസിഡന്റ് ശ്രീ ജെയിംസ് വളപ്പില അധ്യക്ഷത വഹിച്ചു. ദർശന ക്ലബ് ഡയറക്ടർ ഫാദർ സോളമൻ കടമ്പാട്ടുപറമ്പിൽ യോഗത്തിന് ആശംസകൾ അറിയിച്ച സംസാരിച്ചു.
കാഴ്ച പരിമിതി മൂലം കഷ്ടപ്പെടുന്നവർക്ക് വേണ്ടി അന്നേ ദിവസം വൈറ്റ് കെയിൻ സൗജന്യമായി നൽകി. പ്രോഗ്രാം കോഡിനേറ്റർ ശ്രീ സുരേഷ് കെ. കരുണൻ, മറ്റ് ഭാരവാഹികളും പ്രോഗ്രാമിൽ സന്നിഹിതരായിരുന്നു.
ചെന്നൈയിൽ വെച്ച് നടന്ന ആറാമത് ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ കേരള ടീം താരങ്ങളെ ലയൺസ് ക്ലബ്ബും, ദർശന ക്ലബ്ബും ചേർന്ന് ആദരിച്ചു. പ്രോഗ്രാമിൽ സന്നിഹിതരായിരുന്ന എല്ലാ കാഴ്ച പരിമിതർക്കും ധനലക്ഷ്മി ഗ്രൂപ്പ് ധനസഹായം നൽകി.