2024 മാർച്ച് പതിനേഴാം തീയതി വനിതാ ദിനത്തോടനുബന്ധച്ച് നെഹ്റു യുവകേന്ദ്രയും ദർശന സർവീസൊസൈറ്റിയും സംയുക്തമായി അയ്യന്തോൾ എൻഫീൽഡ് ടർഫിൽ കാഴ്ച പരിമിതരായ വനിതകൾക്ക് വേണ്ടിയുള്ള ഓട്ടമത്സരം നടത്തി.
2024 മാർച്ച് പതിനേഴാം തീയതി വനിതാ ദിനത്തോടനുബന്ധച്ച് നെഹ്റു യുവകേന്ദ്രയും ദർശന സർവീസൊസൈറ്റിയും സംയുക്തമായി അയ്യന്തോൾ എൻഫീൽഡ് ടർഫിൽ കാഴ്ച പരിമിതരായ വനിതകൾക്ക് വേണ്ടിയുള്ള ഓട്ടമത്സരം നടത്തി. ദർശന സർവീസ് സൊസൈറ്റിയുടെ വൈസ് പ്രസിഡൻറ് ശ്രീ അഖിൽ കുമാർ അധ്യക്ഷപദം അലങ്കരിച്ചു. ദർശന സർവ്വീസ് സൊസൈറ്റി പ്രസിഡണ്ട് ഫാ.സോളമൻ കടമ്പാട്ട്പറമ്പിൽ സി.എം.ഐ മത്സരം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ശാലിനി ഒന്നാം സ്ഥാനവും ഹീരാ വി.എസ് രണ്ടാം സ്ഥാനവും ബീന ഹിരാനിമോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉദ്ഘാടകൻ ഫാ.സോളമൻ കടമ്പാട്ടുപറമ്പിൽ മത്സരവിജയികൾക്ക് ട്രോഫിയും മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നൽകി