ലഹരിക്കെതിരെ ബോധവത്ക്കരണവുമായി ദര്‍ശന ക്ലബ്ബും എന്‍.എസ്.എസ് യൂണിറ്റുകളും
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ചെറു നാടകങ്ങളിലൂടെ ബോധവത്കരണം നൽകി തൃശൂരിലെ ദർശന ക്ലബ്ബും എൻ.എസ്.എസ് യൂണിറ്റുകളും. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെ സന്ദേശം നൽകിയാണ് ദർശന ക്ലബ്ബിലെ അംഗങ്ങളായ കാഴ്ചപരിമിതരായ കുട്ടികൾ സമൂഹത്തിന് മാതൃകയായത്.